എം.ഡി.എം.എ സൂക്ഷിക്കാൻ വീട്ടിൽ കളിപ്പാട്ടങ്ങൾ, തൂക്കി നൽകാൻ ത്രാസ്; വിതരണക്കാരനെ അറസ്റ്റ് ചെയ്തു

കൂറ്റനാട്: തൃത്താല മേഖലയിലെ മയക്കുമരുന്നു വിതരണക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃത്താല ആട് വളവില്‍ ജാഫര്‍അലി സാദിഖിനെയാണ് (32) തൃത്താലപൊലീസ് അറസ്റ്റുചെയ്തത്. പാലക്കാട് എസ്.പിയുടെ നിർദേശപ്രകാരം വളരെ ആസൂത്രിതമായിട്ടായിരുന്നു പരിശോധന.

വീടിനുള്ളില്‍ കളിപ്പാട്ടങ്ങളിലായാണ് 300 ഗ്രാം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇവ തൂക്കിനല്‍കാനുള്ള ത്രാസും ഉപയോഗിക്കാനുള്ള ഹുക്കയും കണ്ടെടുത്തു. കൂടാതെ നാലരലക്ഷത്തിന്‍റെ റിയാലും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

മേഖലയില്‍ മയക്കുമരുന്ന് വിതരണത്തിന്‍റെ മൊത്തകച്ചവടക്കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മേഖലയില്‍ അടുത്തകാലത്തായി വർധിച്ചുവന്ന മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സംബന്ധിച്ച് എക്സൈസ് വകുപ്പും പ്രത്യേകനിരീക്ഷണം നടത്തിവരികയായിരുന്നു.

Tags:    
News Summary - MDMA agent arrested in thrithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.