Posted On
date_range Updated On
date_range വനിത കമീഷനെ വിരട്ടി കീഴ്പ്പെടുത്താൻ ആവില്ല–എം.സി. ജോസഫൈൻ
തിരുവനന്തപുരം: സംസ്ഥാന വനിത കമീഷനെ വിരട്ടാൻ നോക്കേണ്ടെന്ന് അധ്യക്ഷ എം.സി ജോസഫൈൻ. പി.സി ജോർജ് എം.എൽ.എയുടെ നടിക്കെതിരായ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു അവർ. കമീഷനെ വിരട്ടി കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട. നടിക്കെതിരായ ജനപ്രതിനിധിയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. ജനപ്രതിനിധിയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറിൽ നിന്ന് അനുമതി തേടിയിട്ടുണ്ടെന്നും ജോസഫൈൻ അറിയിച്ചു.
നടിക്കെതിരായ പരാമർശങ്ങളിൽ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെതിരെ സ്വമേധയ വനിത കമീഷൻ കേസെടുത്തിരുന്നു. ജോർജിന് ചോദ്യം ചെയ്യുന്നതിനായി സ്പീക്കറിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. വനിത കമീഷൻ ഡയറക്ടറായിരിക്കും പി.സി ജോർജിെൻറ മൊഴി രേഖപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.