Posted On
date_range Updated On
date_range എം.ബി. രാജേഷിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; എം.വി. ഗോവിന്ദൻ രാജി നൽകി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൽ മന്ത്രിയായി എം.ബി. രാജേഷിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11ന് നടന്നേക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
ശനിയാഴ്ച തലസ്ഥാനത്ത് എത്തിയശേഷം സ്പീക്കർ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതിൽ എം.ബി. രാജേഷ് തീരുമാനമെടുക്കും. ഡെപ്യൂട്ടി സ്പീക്കർക്കാകും ചുമതല നൽകുക. നിയമസഭയാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുക.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.