മാപ്പുപറഞ്ഞ്​ മക്കയിൽ പോകുന്നതിന്​ പകരം ജന്മനാടിന്​ വേണ്ടി മരണം വരിച്ചയാളാണ്​ വാരിയൻകുന്നത്ത്​ -എം.ബി. രാജേഷ്​

തിരുവനന്തപുരം: മാപ്പുപറഞ്ഞാൽ വധ​ശിക്ഷയിൽനിന്ന്​ ഒഴിവാക്കി മക്കയിലേക്ക്​ നാടുകടത്താം എന്ന ബ്രിട്ടീഷുകാരുടെ വാഗ്​ദാനം തള്ളിക്കളഞ്ഞ്​, മരണം വരിച്ചയാളാണ്​ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെന്ന്​​ സ്​പീക്കർ എം.ബി. രാജേഷ്​. വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെയും ഭഗത്​ സിങ്ങിന്‍റെയും മരണത്തിൽ സമാനതകളുണ്ട്​. അത്​ ചരിത്ര വസ്​തുതയാണ്​. ആർക്കും നിഷേധിക്കാനാവില്ല -രാജേഷ്​ പറഞ്ഞു.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ചതിന്​ രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ യുവമോർച്ച നേതാക്കൾ പരാതി നൽകിയിരുന്നു. പാർലമെന്‍റ്​ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ്​ പരാതി നൽകിയത്. മലബാര്‍ സമരത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനപ്രസംഗത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ, ചരിത്രസത്യം​ ചൂണ്ടിക്കാട്ടിയതിന്‍റെ പേരിൽ താൻ ആരോടും മാപ്പ്​ പറയില്ലെന്ന്​ രാജേഷ്​ വ്യക്​തമാക്കി.

ബ്രിട്ടീഷുകാർ വധശിക്ഷ നടപ്പാക്കു​േമ്പാൾ തന്‍റെ മുന്നിൽനിന്ന്​ ​െവടിവെയ്​ക്കണമെന്ന്​ പറഞ്ഞയാളാണ്​ വാരിയൻകുന്നൻ. വെടിവെച്ചാൽ മതി​െയന്ന്​ പറഞ്ഞ്​ കത്തയച്ചയാളാണ് ഭഗത്​ സിങ്. മാപ്പുപറഞ്ഞാൽ വധ​ശിക്ഷയിൽനിന്ന്​ ഒഴിവാക്കി മക്കയിലേക്ക്​ നാടുകടത്താം എന്നായിരുന്നു ബ്രിട്ടീഷുകാർ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിക്ക്​ നൽകിയ വാഗ്​ദാനം. എന്നാൽ, അദ്ദേഹം തെരഞ്ഞെടുത്തത്​ മരണമായിരുന്നു. ''പുണ്യസ്​ഥലമായ മക്ക എനിക്കിഷ്​ടമാണ്​. പക്ഷേ, ജനിച്ച്​ വളർന്ന ഈ മണ്ണിൽ മരിക്കാനാണ്​ ഞാൻ മുൻഗണന കൊടുക്കുന്നത്​'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മക്കയും മരണവും ഇതിൽ ഏതുവേണം എന്നുവന്നപ്പോൾ, മാപ്പുപറഞ്ഞ്​ മക്കയിൽ പോകുന്നതിനേക്കാൾ മരണം വരിക്കണം എന്ന്​ തെരഞ്ഞെടുത്തയാളാണ്​ വാരിയൻകുന്നത്ത്​ -എം.ബി. രാജേഷ്​ വ്യക്​തമാക്കി.

Tags:    
News Summary - MB Rajesh about Variankunnath Kunjahammad haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.