ബലാത്സംഗ പരാതി: ഭീഷണിപ്പെടുത്തിയും വ്യാജകേസുകൾ ചമച്ചും സമ്മർദത്തിലാക്കാൻ ശ്രമം -മയൂഖാ ജോണി

തൃശൂർ: ആളൂർ പീഡനക്കേസിലെ ഇരയെയും തന്നെയും ഭീഷണിപ്പെടുത്തിയും വ്യാജകേസുകൾ നൽകിയും സമ്മർദത്തിലാക്കുന്നുവെന്നാരോപിച്ച് ഒളിമ്പ്യൻ മയൂഖാ ജോണി. പ്രതിയുടെ കൂട്ടാളികളാണിതിന്​ പിന്നിലെന്നും അവർ ആരോപിച്ചു.

കേസിൽനിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ അപായപ്പെടുത്തുമെന്ന ഭീഷണി ഉണ്ടായപ്പോഴെല്ലാം ലോക്കൽ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, മൊഴി രേഖപ്പെടുത്താനോ കേസ് രജിസ്​റ്റർ ചെയ്യാനോ പൊലീസ്​ തയാറായില്ലെന്നും മയൂഖ ആരോപിക്കുന്നു. പ്രതിയെ സഹായിക്കുന്ന നടപടിക്കെതിരെ ഡി.ജി.പി, അഡീഷനൽ ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചു.

കഴിഞ്ഞ ജൂൺ 28നാണ് സു​ഹൃ​ത്ത് ലൈംഗിക പീ​ഡനത്തിനിരയായെന്ന് വെ​ളി​പ്പെ​ടു​ത്തി ഒളിമ്പ്യൻ മ​യൂ​ഖ ജോ​ണി രംഗത്തു വന്നത്. 2016 ജൂ​ലൈ ഒ​മ്പ​തി​നാ​ണ് ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​യ​ൽ​പ​ക്ക​ത്തെ വി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ ചു​ങ്ക​ത്ത് ജോ​ണ്‍സ​ണ്‍ വീ​ട്ടി​ൽ ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ന​ഗ്​​ന​ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്​​തു. അ​വി​വാ​ഹി​ത​യാ​യ​തി​നാ​ൽ മാ​ന​ഹാ​നി ഭ​യ​ന്ന് അ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ല്ല. എ​ന്നാ​ൽ, അ​യാ​ൾ ന​ഗ്​​ന​ വി​ഡി​യോ കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ഫോ​ണി​ലൂ​ടെ ശ​ല്യ​വും തു​ട​ർ​ന്നു. 2018ൽ ​പെ​ൺ​കു​ട്ടി വി​വാ​ഹി​ത​യാ​യ ശേ​ഷ​വും ഇ​താ​യി​രു​ന്നു അ​വ​സ്ഥ.

തു​ട​ർ​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും മ​യൂ​ഖ​യ്​ക്ക്​ അ​റി​യു​മെ​ന്നും തെ​ളി​വു​ക​ളു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി പ്ര​തി​യോ​ട്​ പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ 2018ൽ ​ഇ​ട​പ്പ​ള്ളി​യി​ലെ ഗ്രാ​ൻ​ഡ്​​ മാ​ളി​ൽ ത​ന്നെ​യും ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി മ​യൂ​ഖ പ​റ​ഞ്ഞു. 2020ൽ ​പ്ര​തി ഇ​ര​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് ഗു​ണ്ട​ക​ളെ വി​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്​ ഭ​ർ​ത്താ​വി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം 2021 മാ​ർ​ച്ചി​ൽ തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് പ​രാ​തി ന​ൽ​കി. ചാ​ല​ക്കു​ടി മ​ജി​സ്‌​ട്രേ​റ്റ്​ മു​​മ്പാ​കെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ക്ക​ത്തി​ൽ പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന പൊ​ലീ​സ് പി​ന്നീ​ട് ഇ​ര​യെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ന്ന്​ മ​യൂ​ഖ പ​റ​ഞ്ഞു.

വ​നി​ത ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ പ്ര​തി​ക്കു​വേ​ണ്ടി ഇ​ട​പെ​ട്ട​താ​യി വി​വ​രം ല​ഭി​ച്ചു. കേ​സെ​ടു​ക്ക​രു​തെ​ന്ന് പൊ​ലീ​സി​ന് അ​വ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യും മ​യൂ​ഖ പ​റ​യു​ന്നു. പ്ര​തി​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു​മ​ന്ത്രി​യും ഇ​ട​പെ​ട്ടി​രു​ന്നു. ഒ​രു ബി​ഷ​പ്പിന്‍റെ​യും പ്രാ​ദേ​ശി​ക രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യു​ള്ള പ്ര​തി സ്വ​ത​ന്ത്ര​നാ​യി ന​ട​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​റ്റേ​ന്നു​ത​ന്നെ സി.​ഐ ത​ന്‍റെ മൊ​ഴി​യെ​ടു​ത്തു. എ​ന്നാ​ൽ, തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ കേ​സെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പി​ന്നീ​ട​റി​യി​ച്ചു. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും മ​യൂ​ഖ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ മൂ​രി​യാ​ട് എം​പ​റ​ർ ഓ​ഫ് ഇ​മ്മാ​നു​വ​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ൻ ട്ര​സ്​​റ്റി സാ​ബു​വിന്‍റെ പ​രാ​തി​യി​ൽ മ​യൂ​ഖ ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്കെ​തി​രെ ആ​ളൂ​ർ പൊ​ലീ​സ് അ​പ​കീ​ർ​ത്തി​ക്കേ​സ് രജിസ്റ്റർ ചെയ്തു. പീ​ഡ​നക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ താ​ൻ ഭീ​ഷ​ണി നോ​ട്ടീ​സ്​ കൊ​ണ്ടു​പോ​യി​ട്ടു എ​ന്ന് മ​യൂ​ഖ ജോ​ണി ആ​രോ​പി​ച്ച​താ​യും ഇ​ത് അ​പ​കീ​ർ​ത്തി​ക​ര​മാ​ണെ​ന്നും സാ​ബു പ​രാ​തി​യി​ൽ പ​റ​ഞ്ഞിരുന്നു.

ഇതിനിടെ, പരാതി ഉന്നയിച്ച മയൂഖ ജോണിക്ക് വധഭീഷണി ഉണ്ടായി. സുഹൃത്തിനെ പീഡിപ്പിച്ചെന്ന കേസുമായി മുന്നോട്ടു പോയാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തിൽ ഭീഷണിപ്പെടുത്തിയത്. സുഹൃത്തിനുണ്ടായ അനുഭവം മയൂഖ ജോണിക്കും ഉണ്ടാകും എന്ന തരത്തിലെ പരാമർശവും കത്തിലുണ്ടായിരുന്നു.

മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. മ​യൂ​ഖ​യു​ടെ​യും സു​ഹൃ​ത്തി​ന്‍റെ​യും പ​രാ​തി​ക​ളി​ൽ നേ​ര​ത്തേ ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. മൂ​ന്നു കേ​സു​ക​ളും ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​ട്ടു​മു​ണ്ട്. മൂ​ന്ന് കേ​സു​ക​ളും ചേ​ർ​ത്താ​കും ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ക.

ഭീഷണി നിലനിൽക്കുന്നതിനാൽ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നല്‍കാന്‍ കഴിഞ്ഞദിവസം ചേർന്ന വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്​. ആരോപണവിധേയനില്‍നിന്നും വധഭീഷണിക്കത്ത് ലഭിച്ചതിനാൽ സംരക്ഷണം ആവശ്യപ്പെട്ട് മയൂഖ ജോണി നല്‍കിയ പരാതിയിലാണ് നടപടി.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കാണ്​ സംരക്ഷണ ചുമതല. സാക്ഷി വിസ്താരത്തിനും മറ്റും കോടതിയിലേക്ക് പോകേണ്ടി വന്നാല്‍ മയൂഖയുടെ സുരക്ഷക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. മയൂഖ താമസിക്കുന്ന വീടി​െൻറ പരിസരത്ത്​ സുരക്ഷ ഉറപ്പുവരുത്താൻ ആളൂര്‍ സ്‌റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

സുപ്രീംകോടതി വിധിപ്രകാരം ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഗൗരവതരമായ കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ്​​​ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം കമ്മിറ്റികള്‍ രൂപവത്​കരിച്ചത്​.

തൃശൂർ ജില്ലയിലെ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാനും തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയുമായ പി.ജെ. വിന്‍സൻറി​െൻറ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മെമ്പര്‍ സെക്രട്ടറിയും ജില്ല ഗവണ്‍മെൻറ്​ പ്ലീഡറും പബ്ലിക്​ പ്രോസിക്യൂട്ടറുമായ കെ.ഡി. ബാബു, കമീഷണർ ആർ. ആദിത്യ, റൂറൽ എസ്.പി ജി. പൂങ്കുഴലി എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Mayookha Johny's Friend's Rape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.