മാവൂർ (കോഴിക്കോട്): കെട്ടാങ്ങൽ റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ കിണറുകളിൽ പെേട്രാൾ സാന്നിധ്യം. പമ്പിലെ ട ാങ്കിന് ചോർച്ചയെന്ന് സംശയമുയർന്നതിനെതുടർന്ന് നാട്ടുകാർ തടിച്ചുകൂടി. രാത്രി സമീപത്തെ കിണറിലെ മോേട്ടാ ർ പമ്പ് ഒാൺ ചെയ്തപ്പോൾ തീപിടിത്തമുണ്ടായതിനെതുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.
ശനിയാഴ് ച രാവിലെയാണ് സമീപത്തെ വീടുകളിലെ കിണർ വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടത്. മിക്ക വീടുകളിലെയും കിണർ വെള്ളത്തിൽ ഒായിൽ പാടയും കണ്ടു. വെള്ളത്തിന് പെട്രോൾ മണം അനുഭവപ്പെട്ടേതാടെ പരിസരവാസികൾ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ മണവും രുചിവ്യത്യാസവും അനുഭവപ്പെട്ടതിനെതുടർന്ന് സാമ്പിൾ ശേഖരിച്ചു. വെള്ളം കുടിക്കരുതെന്ന് നിർദേശവും നൽകി.
ഇതിനിടെ, രാത്രിയോടെയാണ് തെനപറമ്പിൽ മോഹനന്റെ വീട്ടിലെ കിണറിൽ തീപിടിത്തമുണ്ടായത്. മോേട്ടാർ പമ്പും പൈപ്പുകളും കത്തിനശിക്കുകയും ചെയ്തു. സ്വിച്ച് ഒാൺ ചെയ്തപ്പോൾ തീപിടിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. തുടർന്ന് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. മുക്കത്തുനിന്ന് അസി. സ്റ്റേഷൻ ഒാഫിസർ വിജയെൻറ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് കിണറുകൾ പരിശോധിച്ചു. മാവൂർ പൊലീസും സ്ഥലത്തെത്തി. നാട്ടുകാരും പരിസരവാസികളും സ്ഥലത്ത് തടിച്ചുകൂടി.
പമ്പ് നേരത്തേ അടച്ച് ജീവനക്കാർ സ്ഥലം വിട്ടതായി നാട്ടുകാർ ആരോപിച്ചു. വെള്ളത്തിൽ പാടയും പെട്രോൾ മണവും അനുഭവപ്പെടുന്നതായി അഗ്നിശമനസേന ഉദ്യോഗസ്ഥരും അറിയിച്ചു. പമ്പിലെ ചോർച്ച കാരണമാണോ സംഭവമെന്ന് വിശദ പരിശോധന നടത്തിയാൽ മാത്രമേ പറയാനാവൂ എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.