മാവൂർ ഗ്രാമപഞ്ചായത്ത്​ കണ്ടെയിൻമെൻറ്​ സോൺ

കോഴിക്കോട്​: മാവൂർ ഗ്രാമപഞ്ചായത്ത്​ കണ്ടെയിൻമ​​െൻറ്​ സോണായി കലകട്​ർ പ്രഖ്യാപിച്ചു. ഇവിടെ നിന്ന്​ കോവിഡ്​ സ്​ഥിരീകരിച്ചവർക്ക്​ നിരവധി പേരുമായി സമ്പർക്കമുണ്ടായിരുന്ന സാഹചര്യത്തിലാണ്​ നടപടി. മാവൂരിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നതായി കലക്​ടർ സാംബശിവറാവു അറിയിച്ചു. 

അടിയന്തിര വൈദ്യ ആവശ്യങ്ങൾക്കും അവശ്യ വസ്​തുക്കൾ വാങ്ങുന്നതിനും മാത്രമാണ്​ മാവൂരിൽ നിന്നുള്ളവർക്ക്​ പുറത്ത്​ പോകാനാകുക. പുറത്തു നിന്നുള്ളവർക്ക്​ ഇവിടേക്ക്​ പ്രവേശനം അനുവദിക്കില്ല. 
ആരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ പ്രവർത്തിക്കും. അവശ്യവസ്​തുക്കൾ വിൽപന നടത്തുന്ന കടകൾ മാത്രമാണ്​ തുറക്കുക. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ്​ പ്രവർത്തനാനുമതി. 

പൊലീസി​​​െൻറയും ആരോഗ്യ വിഭാഗത്തി​​​െൻറ നിരീക്ഷണം മാവൂരിൽ ഉൗർജിതമാക്കണമെന്നും കലക്​ടറു​െട ഉത്തരവിലുണ്ട്​. നിര്‍ദേശങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - mavoor became containment zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.