മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങ്; 84.61 ശതമാനം പേർ വോട്ടുചെയ്തു

മട്ടന്നൂര്‍: നഗരസഭ പൊതുതെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് പ്രതീക്ഷ നൽകി റെക്കോഡ് പോളിങ്. 84.61 ശതമാനം പേർ വോട്ടുചെയ്തു. ആകെ 38,811 വോട്ടർമാരിൽ 32,837 പേരാണ് വോട്ടുചെയ്തത്. ഇതിൽ 14,931 പുരുഷന്മാരും 17,906 സ്ത്രീകളും ഉൾപ്പെടുന്നു. 2017ലെ പോളിങ് ശതമാനം 82.91 ആയിരുന്നു. 1997ല്‍ 80.50, 2002ല്‍ 76.17, 2007ല്‍ 83.10, 2012ല്‍ 83.75 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. 2012ലെ പോളിങ് ശതമാനത്തെയും ഇത്തവണ കടത്തിവെട്ടി.

ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത് മേറ്റടിയിലാണ്- 95.13 ശതമാനം. കുറവ് മട്ടന്നൂര്‍ വാര്‍ഡിൽ- 72.35 ശതമാനം. നാലു വാര്‍ഡുകളിൽ 90ല്‍ കൂടുതലാണ് പോളിങ്. വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 10ന് മട്ടന്നൂര്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് ക്രമീകരണം.

Tags:    
News Summary - mattannur municipality election 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.