ജെ.ഡി.എസ് മന്ത്രിപദം മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും പങ്കിട്ടെടുക്കും

തിരുവനന്തപുരം: ജെ.ഡി.എസ് മന്ത്രിപദം മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും പങ്കിട്ടെടുക്കും. രണ്ട് പേരും രണ്ടര വര്‍ഷം വീതം മന്ത്രിയാവും. ആദ്യത്തെ തവണ മാത്യൂ ടി. തോമസിനെന്നാണ് സൂചന. ഇക്കാര്യം ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചെന്നാണ് സൂചന.

സത്യപ്രതിജ്ഞ മെയ് 20ന് നടക്കാനിരിക്കെ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇടതുമുന്നണിയിൽ സജീവമാണ്. മന്ത്രിമാരുടെ എണ്ണം ഇരുപത്തിയൊന്നാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. പുതിയതായി വന്ന ഘടകക്ഷികൾക്ക് മന്ത്രിസ്ഥാനം നല്‍കണമെങ്കില്‍ അംഗബലം കൂട്ടേണ്ടിവരുമെന്നാണ് സൂചന.

പുതിയതായി മുന്നണിയില്‍ എത്തിയ കേരള കോണ്‍ഗ്രസും എൽ.ജെ.ഡിയും മുന്നണിയിലെ മറ്റ് ചെറു പാര്‍ട്ടികളും മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു.

Tags:    
News Summary - Mathew T. Thomas and K. Krishnankutty will share JDS Minister ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.