Posted On
date_range Updated On
date_range മാതാ അമൃതാനന്ദമയി 10 കോടി നൽകും
കൊല്ലം: മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠം 10 കോടി സംഭാവന നൽകും. കൊച്ചിയിലെ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും കൽപറ്റയിലെയും അമൃതപുരിയിലെയും അമൃതകൃപാ ചാരിറ്റബിൾ ആശുപത്രികളും ചേർന്ന് വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. ഭക്ഷണം, വസ്ത്രം തുടങ്ങിയ അവശ്യസാധന വിതരണവും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.