തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട; പിടിച്ചെടുത്തത് 22,000 ലിറ്റർ സ്പിരിറ്റ്

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 22,000ലധികം ലിറ്റർ സ്പിരിറ്റ് ആണ് പാലക്കാട് എസ്.പിയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ചരക്കു ലോറിയിലാണ് സ്പിരിറ്റ് കടത്തിയത്.

രാവിലെ ഏഴ് മണിയോടെയാണ് സ്പിരിറ്റ് കയറ്റിയ ലോറി പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. നീല കന്നാസുകളിലാക്കിയ സ്പിരിറ്റ് ലോറിയിൽ അടുക്കിയ ശേഷം മുകളിൽ നെല്ല് നിറച്ച ചാക്കുകളിട്ട് മൂടിയാണ് കടത്താൻ ശ്രമിച്ചത്.

രഹസ്യ സന്ദേശത്തെ തുടർന്ന് പാലക്കാട് നിന്നുള്ള പൊലീസ് സംഘം തിരൂരങ്ങാടിയിലെത്തി ലോറി തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. സ്പിരിറ്റ് കടത്തിയത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 


Full View


Tags:    
News Summary - Massive Spirit Hunt in Tirurangadi; 22,000 litres seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.