മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം: സി.എം.ആർ.എലിന്‍റെ അപ്പീലിൽ വിധി വെള്ളിയാഴ്ച

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ഇ.​ഡി അ​ന്വേ​ഷ​ണം ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി ത​ള്ളി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രാ​യ സി.​എം.​ആ​ർ.​എ​ൽ അ​പ്പീ​ലി​ൽ ​ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തു​വ​രെ ഹ​ര​ജി​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളൊ​ന്നും പാ​ടി​ല്ലെ​ന്ന് ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​റ മ​ക​ൾ വീ​ണ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സാ​ലോ​ജി​ക് സൊ​ല്യു​ഷ​ൻ​സ് എ​ന്ന ക​മ്പ​നി​ക്ക് ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന് പ്ര​തി​ഫ​ലം ന​ൽ​കി​യെ​ന്ന കേ​സി​ലെ അ​ന്വേ​ഷ​ണം ചോ​ദ്യം ചെ​യ്ത്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ നേ​ര​ത്തെ സിം​ഗി​ൾ​ബെ​ഞ്ച്​ ത​ള്ളി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യാ​ൻ ന​ൽ​കി​യ നോ​ട്ടീ​സി​നെ​തി​​രാ​യ ഹ​ര​ജി ത​ള്ളി​യ കോ​ട​തി, അ​ന്വേ​ഷ​ണം തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാ​വി​ലെ കേ​സ്​ പ​രി​ഗ​ണി​ക്ക​വേ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച​ത​ന്നെ വി​ശ​ദ വാ​ദം പൂ​ർ​ത്തി​യാ​ക്കാ​ൻ ത​യാ​റാ​ണോ​യെ​ന്ന്​ അ​പ്പീ​ൽ ഹ​ര​ജി​ക്കാ​രോ​ടും ഇ.​ഡി അ​ഭി​ഭാ​ഷ​കേ​രോ​ടും കോ​ട​തി ആ​രാ​ഞ്ഞു.

ക​ക്ഷി​ക​ൾ സ​മ്മ​തം മൂ​ളി​യോ​ടെ ഉ​ച്ച​ 1.30 വ​രെ തു​ട​ർ​ച്ച​യാ​യി കോ​ട​തി വി​ശ​ദ വാ​ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള (പി.​എം.​എ​ൽ.​എ) അ​ന്വേ​ഷ​ണ​ത്തി​ന് ഷെ​ഡ്യൂ​ൾ​ഡ് കു​റ്റ​കൃ​ത്യം വേ​ണ​മെ​ന്നും എ​ഫ്.​ഐ.​ആ​ർ പോ​ലു​മി​ല്ലാ​തെ ഇ.​ഡി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സി.​എം.​ആ​ർ.​എ​ലി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ൻ സി​ദ്ധാ​ർ​ഥ് ലൂ​ത്ര​യു​ടെ വാ​ദം. ച​ട്ട​വും നി​യ​മ​വും മ​റി​ക​ട​ന്നാ​ണ്​ ഇ.​ഡി അ​ന്വേ​ഷ​ണം. അ​ധി​കാ​ര​പ​രി​ധി​യി​ല്ലാ​ത്തി​ട​ത്തേ​ക്ക്​ ക​ട​ന്നു​ ക​യ​റി​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു.

എ​ന്നാ​ൽ, ക​ള്ള​പ്പ​ണ​മി​ട​പാ​ട് ന​ട​ന്ന വി​വ​രം ല​ഭി​ച്ചാ​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് എ​ങ്ങി​നെ പ​റ​യാ​നാ​കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. അ​തേ​സ​മ​യം, ആ​രോ​പ​ണ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​സ്.​എ​ഫ്.​ഐ.​ഒ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ശേ​ഷം ഇ.​എ​സ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്താ​ണ്​ ഇ.​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തെ​ന്നും നി​യ​മ​ലം​ഘ​ന​മി​ല്ലെ​ന്നും അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ.​ആ​ർ.​എ​ൽ. സു​ന്ദ​രേ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു. 2019ൽ ​ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി സി.​എം.​ആ​ർ.​എ​ലി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു.

2024 ജ​നു​വ​രി​യി​ൽ സി.​എം.​ആ​ർ.​എ​ലി​ന്‍റെ ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്ന കോ​ർ​പ​റേ​റ്റ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന്​ പി​ന്നാ​ലെ എ​സ്.​എ​ഫ്.​ഐ.​ഒ ക​മ്പ​നി നി​യ​മ​പ്ര​കാ​രം പ​രാ​തി ന​ൽ​കി. പി.​എം.​എ​ൽ.​എ പ്ര​കാ​ര​മു​ള്ള ഷെ​ഡ്യൂ​ൾ​ഡ് കു​റ്റ​ക​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യാ​ണ് പ​രാ​തി. എ​ന്നാ​ൽ, സി.​എം.​ആ​ർ.​എ​ലി​ന്‍റെ ഹ​ര​ജി 2025ൽ ​സിം​ഗി​ൾ​ബെ​ഞ്ച്​ ഉ​ത്ത​ര​വി​നാ​യി​ മാ​റ്റി​യ​ശേ​ഷ​മാ​ണ്​ പ​രാ​തി ന​ൽ​കി​യ​തെ​ന്ന്​ കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി ഇ.​ഡി പ​റ​ഞ്ഞു.

മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ന് പ്ര​തി​ഫ​ല​മാ​യി സേ​വ​ന​മൊ​ന്നും ന​ട​ത്താ​തെ​ത​ന്നെ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ്​ എ​ക്സാ​ലോ​ജി​ക് സൊ​ല്യു​ഷ​ൻ​സി​ന് സി.​എം.​ആ​ർ.​എ​ൽ പ​ണം ന​ൽ​കി​യ​തെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ന്നും ഇ.​ഡി ചൂ​ണ്ടി​ക്കാ​ട്ടി. വാ​ദം പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന്​ ഹ​ര​ജി ഉ​ത്ത​ര​വി​നാ​യി​ മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​ക​രു​തെ​ന്ന നി​ർ​ദേ​ശം അ​പ്പീ​ലി​ൽ ക​ക്ഷി​യാ​യ​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന ഇ.​ഡി​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ച​തി​നാ​ൽ എ​ക്സാ​ലോ​ജി​ക്​ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്​ ഫ​ല​ത്തി​ൽ വി​ല​ക്കി​ല്ല.

Tags:    
News Summary - ED investigation in Masapadi case: Verdict on CMRL's appeal on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.