'കച്ചവടമല്ല കല്യാണം'; സ്​ത്രീധനത്തിനെതിരെ കാമ്പയിനുമായി വി.ഡി.സതീശൻ

തിരുവനന്തപുരം: സ്​ത്രീധനത്തിനെതിരെ കാമ്പയിനുമായി പ്രതിപക്ഷനേതാവ്​ വി.ഡി.സതീശൻ​. കച്ചവടമല്ല കല്യാണം എന്ന പേരിലാണ്​ കാമ്പയിൻ അവതരിപ്പിച്ചത്​. ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ അദ്ദേഹം പുതിയ കാമ്പയിൻ പ്രഖ്യാപിച്ചത്​. സ്ത്രീധനത്തിന്‍റെ പേരിൽ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരിൽ പ്രബുദ്ധ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെൺകുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്ന്​ വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

വി.ഡി.സതീശന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

സ്ത്രീധനത്തിന്‍റെ പേരിൽ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരിൽ പ്രബുദ്ധ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവർക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയാണ് പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. പിന്നെ പ്രതിസന്ധികൾ ഒറ്റക്ക് നേരിടാൻ കഴിയാത്തത് കൊണ്ടും...

അവർ ദുർബലകളല്ല. സമൂഹമാണ് അവർക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെൺകുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണം. മകൾക്കൊപ്പം എന്ന ഈ കാമ്പയിൻ പൊതു സമൂഹം ഏറ്റെടുക്കും എന്നാണ്​ പ്രതീക്ഷയെന്നും വി.ഡി.സതീശൻ ഫേസ്​ബുക്കിൽ കുറിച്ചു.


Full View



News Summary - Marriage is not a business; VD Satheesan launches campaign against dowry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.