പാലക്കാട്: വയസ്സ് 64 ആയെങ്കിലും മത്സരത്തില്‍ താന്‍ പിന്നിലല്ലെന്ന് തെളിയിച്ച് മറിയം പെണ്ണമ്മ. നെന്മാറ അയിലൂര്‍ സ്വദേശിയായ പെണ്ണമ്മ കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാമതെത്തിയാണ് തിളങ്ങിയത്. കുട്ടിക്കാലം മുതല്‍ കവിതകളോട് ഇഷ്ടമായിരുന്ന പെണ്ണമ്മക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസമാണുള്ളത്. പേരക്കുട്ടികള്‍ പഠിപ്പിച്ച കവിത പശുവളര്ത്തലിനിടയില് ആവര്‍ത്തിച്ചു ചൊല്ലിueണ് മനഃപാഠമാക്കിയതെന്ന് പെണ്ണമ്മ പറയുന്നു.
കുടുംബശ്രീ കലോത്സവം: കാസർകോട് മുന്നില്‍
പാലക്കാട്: കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019െൻറ രണ്ടാംദിനം പൂര്‍ത്തിയായി. 17 ഇനങ്ങളുടെ ഫലം വന്നപ്പോൾ 55 പോയൻറുമായി കാസർകോട് ജില്ല മുന്നിൽ. 37 പോയൻറുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 26 പോയൻറുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ പാലക്കാട് ജില്ല 15 പോയൻറുമായി നാലാം സ്ഥാനത്താണ്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 19 സ്റ്റേജിനങ്ങളിലും ആറ് സ്റ്റേജിതര മത്സരങ്ങളിലുമായി രണ്ടായിരത്തിലധികം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. ഗവ. വിക്ടോറിയ കോളജ്, ഗവ. മോയന്‍ എല്‍.പി സ്കൂള്‍, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
അതിജീവന കാഴ്ചപ്പാട് പങ്കുവെച്ച് പ്രസംഗ മത്സരം
പാലക്കാട്: പ്രളയാനന്തര പുനര്‍നിർമാണത്തിന് പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നതായിരുന്നു പ്രസംഗമത്സര വേദി.പുനര്‍നിർമാണത്തില്‍ സ്ത്രീകളുടെ പങ്കും അതിജീവനത്തില്‍ കുടുംബശ്രീയുടെ പങ്കും ചടുലമായ വാക്കുകളില്‍ ഓരോത്തരും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.