തിരുവനന്തപുരം: അന്തർദേശീയ വനിത ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ് റ്റേഷനുകളിൽ വനിത പൊലീസ് ഉദ്യോഗസ്ഥർ ചുമതലകൾ നിർവഹിക്കും. എസ്.ഐ റാങ്കിലോ അ തിന് മുകളിലോ ഉള്ള വനിതകൾ ആയിരിക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ചുമതല നിർവഹി ക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
പൊലീസ് സ്റ്റേഷനുകളിൽ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവർത്തനങ്ങളും വനിത പൊലീസ് ഉദ്യോഗസ്ഥർ നിർവഹിക്കും. ഒന്നിലധികം വനിത എസ്.ഐമാർ ഉള്ള സ്റ്റേഷനുകളിൽനിന്ന് അധികം ഉള്ളവർക്ക് സമീപ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ചുമതല നൽകും. വനിത പൊലീസ് ഓഫിസർമാർ ഇല്ലാത്ത സ്റ്റേഷനുകളിൽ വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർമാരെയും സിവിൽ പൊലീസ് ഓഫിസർമാരെയും പെതുജനങ്ങളുമായി ഇടപഴകുന്നതിന് അതത് ജില്ല പൊലീസ് മേധാവിമാർ നിയോഗിക്കും.
വനിത ദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടിയുമായി സഹകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.