Posted On
date_range Updated On
date_range മരടില്‍ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചു; പൊടിശല്യം
കൊച്ചി: മരടില്‍ പൊളിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചു. ജെയിൻ കോറൽ കോവ്, എച്ച് ടു ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കം ചെയ്യുന്നത്. വരാപ്പുഴയിലേക്കാണ് ഇവ നീക്കം ചെയ്യുന്നത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചത്. ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് കമ്പനിയാണ് ഇതിനുള്ള കരാർ ഏറ്റെടുത്തിട്ടുള്ളത്.
കോൺക്രീറ്റ് കൂമ്പാരത്തിന് മുകളിൽ വെള്ളം പമ്പ് ചെയ്തതിന് ശേഷം ലോറികളിലേക്ക് മാറ്റുകയാണ്. എന്നാൽ പൊടിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
ഗോൾഡൻ കായലോരം, ആൽഫാ സെറീൻ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രോംപ്റ്റ് കമ്പനി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.