മാരാരിക്കുളത്ത് കാറിന് മുകളില്‍ മരം വീണപ്പോള്‍

നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണു

മാരാരിക്കുളം: മാരാരിക്കുളം റെയില്‍വേ ക്രോസിന് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ട്രെയിന്‍ പോകുന്നതിനായി ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മരം വീണത്.

കാർ തകർന്നെങ്കിലും യാത്രക്കാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. സമീപത്ത് നിന്ന ബൈക്ക് യാത്രികന്‍റെ മുകളിലേക്കും മരക്കൊമ്പ് വീണു. ചേര്‍ത്തലയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് ഗതാഗത തടസ്സം നീക്കിയത്.

Tags:    
News Summary - mararikkulam tree fell on car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.