മരടിലെ അനധികൃത ഫ്ലാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ അനധികൃത ഫ്ലാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് തദ് ദേശവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. അഞ്ച് ഫ്ലാറ്റുകളിലായി 350ഒാളം കുടുംബങ്ങൾ താമസക്കാരായുണ്ട്. ഇവരെ സംരക്ഷിക്കണമെ ന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പറഞ്ഞു. ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും. ഇത് ചെലവേറിയതുമാണ്. പാരിസ്ഥിതിക പ്രശ്നം സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധർ പഠനം നടത്തി റിപോർട്ട് നൽകിയ ശേഷം അവസാന തീരുമാനമെടുക്കുമെന്നാണ് സർക്കാർ നിലപാട്.

തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് മരട് മുൻസിപ്പാലിറ്റിയിൽ നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഉടമകൾ സുപ്രീംകോടതിയിൽ പുന:പരിശോധന ഹരജി നൽകിയെങ്കിലും പരിഗണിച്ചിരുന്നില്ല. മൂന്നംഗ പ്രത്യേക സമിതിയുടെ റിപോർട്ട് പരിഗണിച്ച് കർശന നിലപാടാണ് കോടതി കൈക്കൊണ്ടത്.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ തങ്ങൾക്ക് താമസിക്കാൻ മറ്റ് ഇടമില്ലെന്ന് കാണിച്ച് ഒരു വിഭാഗം ഉടമകൾ രംഗത്തുവന്നിരുന്നു. ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്നും ഇവർ പറയുന്നു. ഇതുകൂടി പരിഗണിച്ചാണ് സർക്കാർ നിലപാട്.

ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മേയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഈ കാലാവധി ജൂൺ എട്ടിന് അവസാനിച്ചിരുന്നു.

Tags:    
News Summary - maradu flat issue minister says no sudden action -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.