കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നിലം പതിക്കാൻ ഇനി ആറു ദിവസം മാ ത്രം ശേഷിക്കെ പ്രധാന മുന്നൊരുക്കങ്ങളിലൊന്നായ ഫ്ലാറ്റുകളിലെ ദ്വാരങ്ങളിൽ സ്ഫോടക വസ്തു നിറക്കൽ തുടങ്ങി. ജനുവരി 11ന് ആദ്യം പൊളിക്കുന്ന എച്ച്.ടു.ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽസ്ഫോടക വസ്തുനിറക്കൽ പൂർത്തിയായി. അതേസമയം, ഫ്ളാറ്റ് പൊളിക്കുന്നതിന്റെ സമയക്രമത്തിൽ നേരിയ മാറ്റം വരുത്തി. സാങ്കേതിക കാരണം കൊണ്ടാണ് മാറ്റം വരുത്തിയതെന്ന് സബ് കലക്ടർ അറിയിച്ചു.
215 കിലോ സ്ഫോടക വസ്തുവാണ് ഹോളിഫെയ്ത്തിൽ മാത്രം ഉപയോഗിച്ചത്. അങ്കമാലിയിലെ സംഭരണശാലയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിലെത്തിച്ചത്. സ്ഫോടകവസ്തു നിറച്ചതോടെ ഫ്ലാറ്റിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രവേശനം കർശനമായി നിയന്ത്രിക്കുന്നതിനു സ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
തിങ്കളാഴ്ചയോടെ ജെയിൻ, അതിനുശേഷം ഗോൾഡൻ കായലോരം എന്നിവിടങ്ങളിലും ചാർജിങ് (സ്ഫോടക വസ്തു നിറക്കൽ) നടത്തും. ഹോളിഫെയ്ത്തിനു മുന്നിലൂടെ പോകുന്ന ഐ.ഒ.സിയുടെ പെട്രോൾ പൈപ്പ് ലൈനിൽ വെള്ളം നിറക്കൽ പൂർത്തിയായിട്ടുണ്ട്. ഡീസൽ ലൈനിൽ വെള്ളം നിറക്കൽ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ് ഡോ. ആർ. വേണുഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.