മരട്: സുപ്രീംകോടതി വിധിയെത്തുടർന്ന് പൊളിക്കാൻ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽ കിയ മരട് ഫ്ലാറ്റിലെ കുടുംബങ്ങളിലെ കുട്ടികളെ കാണാനും ആശ്വസിപ്പിക്കാനും ജില്ല ശിശുക് ഷേമ സമിതി അധികൃതരെത്തി.
കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാനാണ് അധികൃതർ എത്തിയത്. 18 വയസ്സിനുതാഴെയുള്ള മുന്നൂറോളം കുട്ടികളാണ് വ ിവിധ കുടുംബങ്ങളിലായുള്ളത്.
തങ്ങൾ ഓണം ആഘോഷിച്ചിെല്ലന്നും ഓണദിവസം മരട് മുനിസ ിപ്പാലിറ്റിക്കു മുന്നിൽ നിരാഹാര സത്യഗ്രഹത്തിലായിരുെന്നന്നും കുട്ടികൾ പറഞ്ഞു. ‘‘പ ൊളിക്കാൻ പോകുന്ന ഫ്ലാറ്റിലെ കുട്ടിയാണ്’’ എന്നുപറഞ്ഞ് കൂട്ടുകാർ കളിയാക്കിയതായി കോ ളജ് വിദ്യാർഥിനി പരാതി പറഞ്ഞു.
ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് കെ.എസ്. അരുൺ കുമാർ, ട്രഷറർ പ്രഫ. സലീംകുമാർ, ജോയൻറ് സെക്രട്ടറി ജയ പരമേശ്വരൻ, എക്സിക്യൂട്ടിവ് അംഗം രശ്മി ആസാദ് എന്നിവരാണ് സന്ദർശന സംഘത്തിലുണ്ടായിരുന്നത്. സമിതി ചെയർമാനായ കലക്ടറുമായി വിഷയം ചർച്ച ചെയ്തശേഷം തിങ്കളാഴ്ച സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
സർവകക്ഷി യോഗം വിളിക്കണം –ശ്രീധരൻ പിള്ള
കോഴിക്കോട്: എറണാകുളം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്ന സാഹചര്യം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണെമന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. നിയമവിധേയമായി നിർമിച്ചതാണെന്ന ഉത്തമവിശ്വാസത്തിൽ ഫ്ലാറ്റുകൾ വാങ്ങിയ താമസക്കാരെ സംരക്ഷിക്കണം. അവർക്ക് പിന്തുണ നൽകുമെന്നും ശ്രീധരൻ പിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമം ലംഘിച്ചതെന്ന് കോടതി കണ്ടെത്തിയ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കാൻ അനുമതി നൽകിയവർക്കെതിരെ നടപടിയെടുക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരട് പഞ്ചായത്തും പിന്നീട് നഗരസഭയും ഭരിച്ചവരും ഉദ്യോഗസ്ഥരും ഇതിനെല്ലാം ഉത്തരവാദികളാണ്. ശനിയാഴ്ച മുതൽ ഒരാഴ്ച ‘സേവ സപ്താഹം’ ആയി ആചരിക്കും. പാർട്ടി പ്രവർത്തകർ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തും. സംസ്ഥാനത്ത് ബി.ജെ.പി മെംബർഷിപ് 25 ലക്ഷമായി ഉയർന്നതായും ശ്രീധരൻ പിള്ള അവകാശപ്പെട്ടു.
സര്‍ക്കാറിന് ഇരട്ടത്താപ്പ് –കെ.വി. തോമസ്
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നെതന്ന് മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങിയെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കാന്‍ പോകുന്നത്. അതേസമയം, ഫ്ലാറ്റ് സംരക്ഷണത്തിനായി സി.പി.എമ്മിെൻറ നേതൃത്വത്തില്‍ മരടില്‍ സമരവും നടക്കുന്നു.
ഫ്ലാറ്റുകൾ െപാളിക്കുന്നത് നിയമത്തിനുള്ളില്‍നിന്ന് തടയണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സന്ദര്‍ശിച്ചശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു.
മരട് പഞ്ചായത്ത് സി.പി.എം ഭരിക്കുമ്പോഴാണ് ഫ്ലാറ്റുകൾക്ക് നിര്‍മാണാനുമതി നൽകിയത്. പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു.
പരിഹാരം പൊളിച്ച് നീക്കലല്ല –വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കിയല്ല പ്രശ്നം പരിഹരിക്കേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മാണത്തിന് അനുമതി നല്കിയ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ശിക്ഷിക്കണം. അനധികൃതമായി നിര്‍മാണാനുമതി നേടിയെടുത്ത ബില്‍ഡര്‍മാരെയും ശിക്ഷിക്കണം. ഫ്ലാറ്റ് വാങ്ങിയവരെ കുടിയൊഴിപ്പിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കില്ല.
ഫ്ലാറ്റ് സമുച്ചയം പൊളിക്കാന്‍ 30 കോടി രൂപ ചെലവാക്കേണ്ടിവരും.
പൊളിച്ചുനീക്കുന്ന അവശിഷ്ടങ്ങള്‍ തള്ളുന്നത് വലിയ പരിസ്ഥിതി ആഘാതം വിളിച്ചുവരുത്തും. ഫ്ലാറ്റ് വാങ്ങിയവര്‍ മിക്കവരും നിയമ ലംഘനം തിരിച്ചറിയാതെ തങ്ങളുടെ സമ്പാദ്യം ഇതില്‍ മുടക്കിയവരാണ്. പ്രശ്ന പരിഹാരത്തിന് കേരള സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.