മരട്: ഫ്ലാറ്റ് ഉടമസ്ഥാവകാശ വിവരങ്ങൾ സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം

കൊച്ചി: മരടിൽ സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശ വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം സമർപ്പിക്കാൻ ഒരാഴ്ചകൂടി സമയം അനുവദിച്ചു. ഫ്ലാറ്റുടമകൾക്ക് നൽകേണ്ട നഷ്​ടപരിഹാരം നിർണയിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ജസ്​റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ സമിതിയുടെ ആദ്യയോഗം എറണാകുളം ഗവ. ​െറസ്​റ്റ്​ ഹൗസിൽ ചേർന്നു. മറ്റ്‌ അംഗങ്ങളായ മുൻ ചീഫ്‌ സെക്രട്ടറി ജോസ്‌ സിറിയക്‌, പി.ഡബ്ല്യു.ഡി മുൻ ചീഫ്‌ എൻജിനീയർ ആർ. മുരുകേശൻ എന്നിവരും യോഗത്തിലുണ്ടായിരുന്നു.

ഫ്ലാറ്റ് പൊളിക്കലി​െൻറ ചുമതല വഹിക്കുന്ന സബ്‌ കലക്‌ടർ സ്‌നേഹിൽകുമാർ സിങ്, മരട്‌ നഗരസഭയിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ കമ്മിറ്റി മുമ്പാകെ കാര്യങ്ങൾ അവതരിപ്പിച്ചു. നഷ്‌ടപരിഹാരത്തിന്‌ അർഹതയുള്ള 241 ഉടമകളുടെ പട്ടിക സംസ്ഥാന സർക്കാർ നേരത്തേ സമിതിക്ക്​ കൈമാറിയിരുന്നു. ഇതനുസരിച്ച് അർഹരായവരുടെ ഉടമസ്ഥതരേഖകളും സമിതി പരിശോധിച്ചു.

241 പേരുടെ വിവരങ്ങളടങ്ങുന്ന പട്ടിക മരട്‌ നഗരസഭയാണ്‌ സർക്കാറിന്‌ സമർപ്പിച്ചത്‌. 135 ഫ്ലാറ്റുടമകൾ ഉടമസ്ഥാവകാശ രേഖയും 106 പേർ വിൽപനക്കരാറുമാണ്‌ നഗരസഭയിൽ സമർപ്പിച്ചിരുന്നത്‌. 54 ഫ്ലാറ്റുകൾ നിർമാതാക്കളുടെ പേരിൽ തന്നെയാണ്. എല്ലാ ആധാരങ്ങളുടെയും അസ്സൽ പകർപ്പുകൾ പരിശോധിക്കാൻ മരട്‌ നഗരസഭ സെക്രട്ടറിക്ക്‌ നിർദേശം നൽകി. പ്രമാണങ്ങളിൽ സ്ഥലത്തിനും കെട്ടിടത്തിനും കൊടുത്ത തുകയും മറ്റ്‌ പ്രസക്ത വിവരങ്ങളും അടങ്ങുന്ന റിപ്പോർട്ട്‌ ഈ മാസം 14ന്​ ചേരുന്ന യോഗത്തിൽ സമർപ്പിക്കാനും സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടു.

ഫ്ലാറ്റുടമകൾ അവരുടെ ക്ലെയിമുകൾ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലംകൂടി ഉൾപ്പെടുത്തി ഒരാഴ്‌ചക്കകം സമർപ്പിക്കണം. മൂന്നുദിവസത്തിനകം കിട്ടുന്ന അപേക്ഷകൾ 14നും ശേഷമുള്ളത് 17നും പരിശോധിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. ഫ്ലാറ്റുടമകളെ നേരിട്ട്‌ വിളിച്ചുവരുത്തി തെളിവെടുപ്പ്‌ നടത്താനും സമിതി ആലോചിക്കുന്നുണ്ട്‌.

Tags:    
News Summary - Maradu Flat Case High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.