ബോബി ചെമ്മണ്ണൂർ മറഡോണയുമൊത്തുള്ള ഓർമകൾ പങ്കുവെക്കുന്നു
തൃശൂർ: ഫുട്ബാൾ ഇതിഹാസത്തെ കേരളത്തിലെത്തിച്ച നിമിഷങ്ങൾ മറക്കാനാകാതെ ബോബി ചെമ്മണ്ണൂർ. കണ്ണൂരിൽ ജ്വല്ലറി ഉദ്ഘാടനത്തിനാണ് മറഡോണയെത്തിയത്. ആ അനുഭവത്തിലൂടെ കടന്നുപോകുകയാണ് ബോബി - ''തലേദിവസം തന്നെ കണ്ണൂരിൽ എത്തിയ മറഡോണ രാത്രി ഉറങ്ങിയിരുന്നില്ല. പുറത്ത് ആരാധകരുടെ മുദ്രാവാക്യം വിളികൾ അലയടിച്ചു.
രാത്രി വർത്തമാനം പറച്ചിലും ഭക്ഷണവുമൊക്കെയായി, ഉദ്ഘാടന ദിവസം രാവിലെയാണ് അദ്ദേഹം ഉറക്കം തുടങ്ങിയത്. ചടങ്ങിെൻറ സമയമടുത്തതോടെ സെക്രട്ടറിയോട് കാര്യം പറഞ്ഞു. ''ഇനി വൈകുന്നേരം നോക്കിയാ മതി. അത്രനേരം ഉറങ്ങാറുണ്ട്'' -അദ്ദേഹത്തിെൻറ മറുപടി. രണ്ടും കൽപിച്ച് പതുക്കെ തട്ടിവിളിച്ചു. എന്നെ തല്ലിയില്ല എന്നേയുള്ളൂ. തലയിണയെടുത്തെറിഞ്ഞ് എന്തൊക്കെയോ വിളിച്ചു. വീണ്ടുമുറങ്ങി. ഞാൻ പ്രതിസന്ധിയിലായി. ഉദ്ഘാടന സമയം കഴിഞ്ഞതോടെ എനിക്ക് കരച്ചിലടക്കാനായില്ല. ആരാധകർ പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു, ആർപ്പുവിളികളുമായി.
ചടങ്ങ് മുടങ്ങിയാൽ എനിക്ക് കണ്ണൂരിൽനിന്ന് ജീവനോടെ പുറത്തുപോകാനാവില്ലെന്ന് ഉറപ്പ്. രണ്ട് മണിക്കൂർ കഴിഞ്ഞ് പേടിയോടെ, അടിയുറപ്പിച്ച് വീണ്ടും തട്ടി വിളിച്ചു. പെെട്ടന്നെണീറ്റ് എന്നെ തുറിച്ചുനോക്കി. ഞാൻ ടി.വിയിൽ ആരാധകരെ കാണിച്ചുകൊടുത്തു. കാര്യങ്ങൾ വിശദീകരിച്ചു. കരയാറായി വീർത്തുകെട്ടിയ എെൻറ മുഖം കണ്ട് മനസ്സലിവ് തോന്നിയിരിക്കണം. ഉടൻ ചാടിയെഴുന്നേറ്റു. പ്രാഥമിക കൃത്യം പോലും നിർവഹിക്കാതെ ഷർട്ടും പാൻറുമിട്ട് പറഞ്ഞു. ''നമുക്ക് പോകാം''... മനസ്സിൽ കുളിർമഴ പെയ്ത അനുഭവമായി അത്. ഉച്ചയോടെ ഉദ്ഘാടനം നടന്നു. ഉദ്ഘാടന വേദിയിലെത്തിയതോടെ ആള് മാറി. പാട്ടിനൊപ്പം നൃത്തം വെച്ചു. ഫുട്ബാൾ തട്ടി''.
മറഡോണ എനിക്ക് കളിക്കാരന് മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണ്. മുമ്പ് സ്വപ്നം പോലും കാണാന്‍ പറ്റാത്ത ബന്ധമായിരുന്നു. ദുബൈയില്‍ വെച്ച് കണ്ടപ്പോള്‍ ഫോട്ടോയെടുക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ബ്രാൻഡ് അംബാസിഡറാകാമോ എന്ന ആഗ്രഹമറിയിച്ചു -ബോബി ചെമ്മണ്ണൂർ ഓർത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.