തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍; മരട് നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട കേസില്‍ രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍

കൊച്ചി: മരട് നഗരസഭാ കൗണ്‍സിലര്‍മാരായ ആന്‍റണി ആശാന്‍പറമ്പിലിന്‍െറയും ജിന്‍സന്‍ പീറ്ററിന്‍െറയും നേതൃത്വത്തില്‍ നെട്ടൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തിയ കേസിലെ 11, 12 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 11ാം പ്രതി നെട്ടൂര്‍ മൗലാന റോഡില്‍ മേക്കാട്ട് പറമ്പില്‍ വീട്ടില്‍ എം.എ. മുഹമ്മദുകുട്ടി (മമ്മൂട്ടി -47), 12ാം പ്രതി കൊച്ചുകടവന്ത്രയില്‍ താമസിക്കുന്ന നെട്ടൂര്‍ മുക്കത്തുപറമ്പ് വീട്ടില്‍ സന്മയാനന്ദന്‍ (ബഡ്ഡി-46) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ സി.ഐ എ. അനന്തലാലിന്‍െറ നേതൃത്വത്തിലെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

കേസിലെ പരാതിക്കാരനെ തട്ടിക്കൊണ്ടുവന്ന് തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തുന്നതിന് വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ പ്രതികള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തതാണ് സന്മയാനന്ദനെതിരെയുള്ള കേസ്. കേസിലെ മറ്റുപ്രതികളുടെ സുഹൃത്തായ ഇയാള്‍ സിനിമയിലും സീരിയലുകളിലും സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചുവരുകയാണ്. സീരിയലുകളില്‍ ചെറുവേഷങ്ങളും ചെയ്തിട്ടുണ്ട്. പത്തിലധികം വരുന്ന ഗുണ്ടാസംഘത്തിനൊപ്പം പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനാണ് മുഹമ്മദുകുട്ടി പ്രതിയായത്. ക്വട്ടേഷന്‍-ഗുണ്ടാ മാഫിയകളുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

മരട് നഗരസഭാ കൗണ്‍സിലര്‍മാരുള്‍പ്പെടെ കേസില്‍ ആകെ 17 പ്രതികളാണുള്ളത്. മൂന്ന്, നാല്, 16, 17 പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ പരാതിക്കാരനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ആന്‍റണി ആശാന്‍പറമ്പിലിന്‍െറ കാര്‍ ആലുവയിലെ ഒരു വീട്ടില്‍ ഒളിപ്പിച്ചിരുന്നത് പൊലീസ് കണ്ടത്തെിയിരുന്നു. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്യാം, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, ജോസഫ്, എസ്.സി.പി.ഒമാരായ അനില്‍ കുമാര്‍, ഷാജി, ഷമീര്‍, സി.പി.ഒമാരായ മനോജ്, എബി സുരേന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - marad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.