കൊച്ചി: സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട എറണാകുളം മരടിലെ ഫ്ലാറ്റുകൾ സന്ദർശിക ്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ താമസക്കാരുടെ പ്രതിഷേധവും ഗോ ബാക്ക് വിളിയും. സ്ത്രീകളടക്കം പ്ലക്കാർഡുകളുമായി അണിനിരന്ന പ്രതിഷേധത്തിനിടെ ഫ്ലാറ്റ് പരിസരം ഏറെനേരം സംഘർഷാവസ്ഥയിലായി. ഒരു കാരണവശാലും ഒഴിഞ്ഞ് പോകില്ലെന്നും പൊളിക്കാൻ വന്നാലും ഫ്ലാറ്റുകളിൽനിന്ന് ഇറങ്ങില്ലെന്നും താമസക്കാർ വ്യക്തമാക്കി.
പ്രതിഷേധവും കണ്ണീരും കലർന്ന വാക്കുകളാൽ തങ്ങളോടെന്തിനീ ക്രൂരതയെന്നുചോദിച്ച് താമസക്കാർ പ്രതിരോധിച്ചതോടെ ഫ്ലാറ്റിൽ കയറാനാവാതെ ചീഫ് സെക്രട്ടറിക്ക് മടങ്ങേണ്ടിവന്നു. പൊളിച്ചുനീക്കേണ്ട ഫ്ലാറ്റുകളിലൊന്നായ ഹോളിഫെയ്ത്ത് അപ്പാർട്ട്മെൻറുകൾക്ക് മുന്നിൽ തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അതേസമയം, പ്രതിഷേധത്തെ തുടർന്ന് മടങ്ങുന്നതിനിടയിലും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ടോം ജോസ് പറഞ്ഞു.
താമസക്കാർ കൂട്ടത്തോടെ വളഞ്ഞ ചീഫ് സെക്രട്ടറിയെ പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥലത്തുനിന്ന് മാറ്റിയത്. ഗോൾഡൻ കായലോരം ഫ്ലാറ്റ് സന്ദർശിച്ചശേഷമാണ് ചീഫ് സെക്രട്ടറി ഹോളി ഫെയ്ത്തിലെത്തിയത്. തീരദേശ പരിപാലന നിയമം ലംഘിച്ച നെട്ടൂരിലെ ആൽഫ വെഞ്ചേഴ്സ്, ജയിൻ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പൊളിക്കാൻ മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവ് പാലിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു.
ഒരുവശത്ത് പ്രതിഷേധം കനക്കുേമ്പാഴും സുപ്രീംകോടതി വിധി നടപ്പാക്കുെമന്ന നിലപാടിൽതന്നെയാണ് സർക്കാറും നഗരസഭയും. ഇതിനിടെ, അവസാനവട്ട ശ്രമമെന്ന നിലയിൽ ചില താമസക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ റിട്ട് ഹരജി നൽകിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ അന്ത്യശാസനത്തിെൻറ അടിസ്ഥാനത്തിൽ 18നകം താമസക്കാരെ ഒഴിപ്പിക്കാനും ടെൻഡർ നടപടി കൈക്കൊള്ളാനും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം മരട് നഗരസഭക്കും എറണാകുളം കലക്ടർക്കും കത്ത് നൽകിയിരുന്നു. രാവിലെ കലക്ടർ എസ്. സുഹാസ്, നഗരസഭ അധികൃതർ എന്നിവരുമായി കൂടിക്കാഴ്ചക്ക് ശേഷമാണ് ചീഫ് സെക്രട്ടറി ഫ്ലാറ്റുകൾ സന്ദർശിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.