ന്യൂഡൽഹി: മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍ക ിയ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റീസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. കോടതി ഹരജിക്കാരുടെ വ ാദം കേൾക്കാൻ തയാറായില്ല.
അതേസമയം, മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കലില്‍ പ്രതിസന്ധി തുടരുകയാണ്. മാറിതാമസിക്കാനായി ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാർട്ട്മെൻറുകളിൽ ഒഴിവില്ല എന്ന ആരോപണവുമായി ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തി.ജില്ലാ ഭരണകൂടം നൽകിയ പട്ടികയിലെ ഫ്ലാറ്റുകളിൽ വിളിച്ച് അന്വേഷിക്കുമ്പോൾ മോശമായ മറുപടിയാണ് ലഭിക്കുന്നത്. ജില്ലാ ഭരണകൂടത്തെ പ്രതിഷേധം അറിയിക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി. ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്.
ഫ്ലാറ്റുകൾ പൊളിക്കുന്നതിലെ ആശങ്ക പരിഹരിക്കുന്നതിന് പരിസരവാസികളുടെ യോഗം വിളിക്കാൻ മരട് നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.