Posted On
date_range Updated On
date_range ഭരണാധികാരികള്‍ സ്തുതിപാഠകരെ സൂക്ഷിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: ഭരണാധികാരികള്‍ സ്തുതിപാഠകരെ സൂക്ഷിക്കണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇവരുടെ വലയില്‍പെട്ട് സമൂഹത്തെ ഒറ്റുകൊടുക്കരുത്. എല്ലാവരുടെയും അഭിപ്രായം അവര്‍ കേള്‍ക്കണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
കുറച്ചു പേർക്കു വേണ്ടിയല്ല അധികാരികളെ നിയോഗിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ളവരാണ് ഇവർ. എല്ലാവരെയും ഒരുമിച്ച് പരിഗണിക്കണമെന്നും ഒാശാനദിന സന്ദേശത്തിൽ മാര്‍ ആലഞ്ചേരി വ്യക്തമാക്കി.
കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ശുശ്രൂഷ കർമങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്കി. തുടർന്നാണ് ഒാശാനദിന സന്ദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.