Posted On
date_range Updated On
date_range പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റുകളെത്തി; അരിയും സാധനങ്ങളും വാങ്ങി മടങ്ങി
പടിഞ്ഞാറത്തറ (വയനാട്): പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തി. പ്രദേശത്ത് റിസോര്‍ട്ടിന്റെ പണിക്കായെത്തിയ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലാണ് രണ്ടു സ്ത്രീകളും രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂനിഫോം ധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. തൊഴിലാളികളില്‍ നിന്നും അരിയും പലചരക്ക് സാധനങ്ങളും വാങ്ങിയ ശേഷം ഇവർ മടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പടിഞ്ഞാറത്ത പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുവര്‍ഷം മുമ്പ് പടിഞ്ഞാറത്തറ ബാണാസുര വനമേഖലയില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതിന് ശേഷം ഈ ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.