മൂത്തേടത്ത് പിടിയിലായത് മാവോവാദിയെന്ന് സ്ഥിരീകരിച്ചു

നിലമ്പൂര്‍ (മലപ്പുറം): മൂത്തേടം കല്‍ക്കുളത്ത് വ്യാഴാഴ്ച രാത്രി നാട്ടുകാര്‍ പിടികൂടിയ യുവാവ് മാവോവാദിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തമിഴ്നാട് വിരുതുനഗര്‍ ജില്ലയില്‍ ശിവകാശിക്കടുത്ത് കിശേരി താലൂക്കില്‍ തെക്കനിയക്കാന്‍പെട്ടി അയ്യപ്പന്‍ എന്ന ഹരിയാണ് (26) പിടിയിലായത്. 
കരുളായി വനത്തിലെ ഒണക്കപ്പാറയില്‍ കഴിഞ്ഞ നവംബര്‍ 24 ന് പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ് നടന്ന സമയത്ത് ഇയാള്‍ വനത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍, താന്‍ ഈ സമയത്ത് പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലായിരുന്നെന്നും വെടിയൊച്ച കേട്ടിരുന്നെന്നുമാണ് അയ്യപ്പന്‍ നല്‍കിയ മൊഴി. മാവോവാദി പ്രവര്‍ത്തകനായ ഡാനിഷ് തന്‍െറ കുടുംബാംഗങ്ങള്‍ക്കെഴുതിയ കത്തുകള്‍ സംബന്ധിച്ച് ഒണക്കപ്പാറയിലെ ക്യാമ്പ് ഷെഡില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഈ കത്തുകള്‍ അയ്യപ്പനില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

 ഡാനിഷ് കോയമ്പത്തൂരിലെ ബന്ധുവിനും കുടുംബങ്ങള്‍ക്കുമെഴുതിയ രണ്ട് കത്തുകളാണ് അയ്യപ്പന്‍െറ കൈവശമുണ്ടായിരുന്നത്. മലയാളത്തിലും തമിഴിലുമുള്ളതാണിവ. ഇലക്ട്രോണിക്സ് ഡിപ്ളോമയും ബിരുദവുമുള്ള ഇയാള്‍ ജെ.എന്‍.യുവില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.  വെടിവെപ്പ് സമയത്ത് പുഞ്ചക്കൊല്ലി കോളനിയിലായിരുന്നെന്ന അയ്യപ്പന്‍െറ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ളെന്ന് അന്വേഷണ ചുമതലയുള്ള പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ പറഞ്ഞു. 
 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.