Posted On
date_range Updated On
date_range മാവോവാദി നേതാവ് സി.പി. മൊയ്തീൻ അറസ്റ്റിൽ
ആലപ്പുഴ: മാവോവാദി നേതാവ് സി.പി. മൊയ്തീൻ ആലപ്പുഴയിൽ അറസ്റ്റിൽ. കഴിഞ്ഞദിവസം രാത്രി ഭീകരവാദവിരുദ്ധ സ്ക്വാഡാണ് (എ.ടി.എസ്) പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വയനാടൻ കാടുകളിൽ തണ്ടർബോൾട്ട് പരിശോധന ശക്തമാക്കിയതോടെ കേരളത്തിൽ അവശേഷിച്ച മൂന്ന് മാവോവാദികളിൽ രണ്ടുപേർ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. വയനാട്ടുകാരനായ സോമൻ എന്ന അക്ബർ, തമിഴ്നാട്ടുകാരനായ സന്തോഷ് എന്നിവരാണ് തമിഴ്നാട്ടിലേക്ക് പോയത്.
കബനീദളത്തിന്‍റെ നേതാവായ മൊയ്തീൻ ഇവർക്കൊപ്പം കാടിറങ്ങിയെങ്കിലും കേരളം വിട്ടിരുന്നില്ല. യു.എ.പി.എ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളെ കണ്ടെത്താൻ എ.ടി.എസ് തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയിരുന്നു.
2019ൽ ലക്കിടിയിൽ റിസോർട്ടിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് സി.പി. ജലീലിന്‍റെ ജ്യേഷ്ഠനാണ് മൊയ്തീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.