Posted On
date_range Updated On
date_range കൊച്ചിയിൽ മാവോവാദി പിടിയിൽ
കൊച്ചി: മാവോവാദി ബന്ധമുള്ളയാളെ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) പിടികൂടി. തൃശൂർ സ്വദേശി മനോജാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് പിടിയിലായത്. ഇയാൾ മാവോവാദികൾക്കിടയിലെ സന്ദേശവാഹകനാണെന്നാണ് സൂചന. സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബ്രഹ്മപുരത്തുനിന്ന് പണം വാങ്ങാനെത്തിയതാണെന്നും വിവരമുണ്ട്.
വിവിധ യു.എ.പി.എ കേസുകളിൽ പ്രതിയാണ്. അരീക്കോടുള്ള എ.ടി.എസ് അംഗങ്ങളാണ് കൊച്ചിയിലെത്തി പിടികൂടിയത്. വയനാട്ടിലെ കുഴിബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഇയാൾ നിരീക്ഷണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.