മാവോവാദികൾ ആദിവാസികളെ ഭീഷണിപ്പെടുത്തിയ കേസ്: മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി 

കണ്ണൂർ: ആറളം ഫാമില്‍ തോക്കുധാരികളായ മാവോവാദികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയനായ നദീര്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് സിംഗിള്‍ബെഞ്ച് നടപടി. അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറക്ക് കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. നദീര്‍ സംശയത്തിന്‍റെ നിഴലിലാണ് ഇപ്പോള്‍ ഉള്ളത്. ഇങ്ങനെയൊരു സാഹചര്യം അധിക കാലം തുടരാനാവില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം സമയം വേണ്ടി വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് അന്വേഷണം തീര്‍ക്കാന്‍ മൂന്നു മാസം സമയം അനുവദിച്ച് ഉത്തരവായത്. 2016 മാര്‍ച്ച് മൂന്നിനാണ് മാവോവാദി സംഘം ആറളം ഫാം സന്ദര്‍ശിച്ചത്. 
 

Tags:    
News Summary - Maoist in Aralam Farm-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.