ബൈക്കപകടത്തിൽ പരിക്കേറ്റ് ഒരു വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ഒരു വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്.

കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം വെച്ച് അഭിജിത്ത് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ചാണ് ഗുരുതര പരിക്കേറ്റത്. നാട്ടുകാർ ചികിത്സാ ധനസഹായ കമ്മിറ്റി രൂപത്കരിച്ച് ധനസമാഹരണം നടത്തിയാണ് ചികിത്സ നടത്തിയിരുന്നത്. ഇന്നലെ വൈകീട്ട് അവശ നിലയിലായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

പരേതനായ ചന്ദ്രന്റേയും സാവിത്രിയുടേയും മകനാണ്. സഹോദരങ്ങൾ: അജിത്ത്, അഖിൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചൂട്ടക്കടവ് ശാന്തിതീരത്ത് നടക്കും.

Tags:    
News Summary - A young man, injured in a bike accident died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.