Posted On
date_range Updated On
date_range മൺവിള തീപിടിത്തം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മൺവിള ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇരുവരും കമ്പനിയിലെ ജീവനക്കാരാണ്.
ഫാമിലി പ്ലാസ്റ്റിക്കിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന സൂചനയാണ് ഇപ്പോൾ പൊലീസ് നൽകുന്നത്. ശമ്പളവുമായി ബന്ധപ്പെട്ട് ഇപ്പോൾ കസ്റ്റഡിയിലായ രണ്ട് ജീവനക്കാരും മാനേജുമെൻറുമായി തർക്കത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
മൺവിള വ്യവസായ എസ്േറ്ററ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിെൻറ നിർമാണ യൂനിറ്റിൽ ഒക്ടോബർ 31നാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.