കൊല്ലപ്പെട്ട മൻസൂർ

മൻസൂർ വധം: പ്രതിയുടേതെന്ന്​ കരുതുന്ന ഷർട്ട്​ കണ്ടെത്തി

പെരിങ്ങത്തൂർ: മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറി​െൻറ കൊലപാതകത്തിൽ ഉൾപ്പെ​ട്ട നാലാം പ്രതി ശ്രീരാഗി​​േൻറതെന്ന്​ കരുതുന്ന ഷർട്ട്​ അന്വേഷണസംഘം ക​െണ്ടത്തി. കൊലപാതകം നടന്ന സ്​ഥലത്തിന്​ തൊട്ടടുത്ത പറമ്പിൽനിന്നാണ്​ ഞായറാഴ്​ച ഷർട്ട്​ കണ്ടെടുത്തത്​. കൊലക്ക്​ ശേഷം രക്ഷപ്പെടുന്നതിനിടയിൽ തെളിവ്​ നശിപ്പിക്കുന്നതിനാവാം ഷർട്ട്​ ഉപേക്ഷിച്ചതെന്നാണ്​ അന്വേഷണസംഘം കരുതുന്നത്.

അതിനിടെ ഐ.ജി സ്​പർജൻ കുമാർ, ഡിവൈ.എസ്​.പി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച്​ സംഘം മൻസൂറി​െൻറ വീട്​ ഞായറാഴ്​ച സന്ദർശിച്ചു. തിങ്കളാഴ്​ച അന്വേഷണച്ചുമതല ഏറ്റെടുക്കുന്നതി​െൻറ ഭാഗമാണ്​ സംഘം വീട്ടിലെത്തിയത്​. മൻസൂർ കൊല്ലപ്പെട്ട സ്​ഥലവും സംഘം സന്ദർശിച്ച്​ സ്​ഥിതിഗതികൾ വിലയിരുത്തി. വീട്ടുകാരിൽനിന്ന്​ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ്​ സംഘം മടങ്ങിയത്​.

അതിനിടെ, കേസിലെ പ്രതി രതീഷി​െൻറ മൃതദേഹം ശനിയാഴ്​ച രാത്രി നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്​കരിച്ചിരുന്നു

Tags:    
News Summary - Mansoor murder: The shirt belong to the accused was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.