മൻസൂർ വധം: ചൊക്ലി പൊലീസ്​ സ്​റ്റേഷൻ മുസ്ലീം ലീഗ്​ ഉപരോധിക്കുന്നു

കണ്ണൂർ:  മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​ ചൊക്ലി പൊലീസ്​ സ്​റ്റേഷൻ മുസ്ലീം ലീഗ്​ ഉപരോധിക്കുന്നു. ഇന്നലെ കസ്റ്റഡിയിൽ എടുത്ത മുസ്ലീം ലീഗ്​ പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട്​ പോകുന്നതിനിടയിലാണ്​ സംഭവം. അന്യായമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാണ്​ ആവശ്യപ്പെട്ടാണ്​ ഉപരോധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സംഘർഷാവസ്ഥ നിലനിൽക്കുകയാണ്​.

കടവത്തൂർ പുല്ലൂക്കരയിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ ​പൊലീസ്​ നടപടി ഏകപക്ഷീയമാണെന്നാരോപിച്ച്​  ജില്ല കലക്​ടർ വിളിച്ചുചേർത്ത സമാധാനയോഗം യു.ഡി.എഫ്​ നേരത്തെ ബഹിഷ്​കരിച്ചിരുന്നു.

സംഭവസ്ഥലത്ത്​ നിന്ന്​ പിടികൂടി പൊലീസിന്​ കൈമാറിയ പ്രതിയുടെ അറസ്​റ്റ്​ പോലും രേഖപ്പെടുത്തിയത്​ ബുധനാഴ്​ച വൈകിയാണെന്നും കൊലപാതകത്തിൽ പ​ങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്ന്​ പറയു​േമ്പാഴും ആരെയും അറസ്​റ്റ്​ ചെയ്യാനായില്ലെന്നും യു.ഡി.എഫ്​ നേതാക്കൾ പറഞ്ഞിരുന്നു.

കൊലപാതകത്തെ തുടർന്ന്​ പെരിങ്ങത്തൂരിലുണ്ടായ അക്രമസംഭവങ്ങളിൽ പിടികൂടിയ മുസ്​ലീം ലീഗ്​ പ്രവർത്തകരെ പൊലീസ്​ കൈകാര്യം ചെയ്യുകയാണ്​. പൊലീസിൽനിന്ന്​ നീതി ലഭിക്കുമെന്ന്​ പ്രതീക്ഷയില്ല. പൊലീസി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്​.  പൊലീസ് ജീപ്പിൽവെച്ച്​ പ്രവർത്തകരെ തല്ലിച്ചതക്കുന്നുവെന്നെല്ലാം കോൺഗ്രസും ലീഗും ആരോപിച്ചിരുന്നു.


Tags:    
News Summary - Mansoor murder: Muslim League besieges Chokli police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.