Posted On
date_range Updated On
date_range ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാത നിർമാണം: സി.ബി.ഐ പരിശോധന നടത്തി
കൊച്ചി: ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാത നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ സി.ബി.ഐ യും ദേശീയ പാത അതോറിറ്റിയും പരിശോധന നടത്തി. സി.ബി.ഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്‌ഥരും ദേശീയ പാത അതോറിറ്റി ഉദ്യോഗസ്‌ഥരും സംയുക്തമായിട്ടായിരുന്നു പാലിയേക്കര ടോൾ പ്ലാസയിലും ദേശീയ പാതയിലും പരിശോധന നടത്തിയത്.
ഗുണമേന്മയുടെ കാര്യത്തിൽ കരാർ വ്യവസ്‌ഥകൾ പാലിക്കപ്പെട്ടില്ലെന്നാരോപിച്ചു തൃശൂർ സ്വദേശി ബെന്നി നൽകിയ പരാതിയുടെ തുടർ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.