കല്ലടിക്കോട് (പാലക്കാട്): യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ ഹർത്താലിൽ അക്രമം നടത്തിയ പ്രതികളെ ബലമായി സ്റ്റേഷനിൽനിന്ന് മോചിപ്പിച്ച സംഭവത്തിൽ ആറു പൊലീസുകാർക്ക് സസ്പെൻഷൻ. കൃത്യവിലോപം നടത്തിയെന്ന് കാണിച്ചാണ് എസ്.ഐ അടക്കം കല്ലടിക്കോട് സ്റ്റേഷനിലെ ആറ് പൊലീസുകാർക്ക് എസ്.പി പ്രതീഷ്കുമാർ സസ്പെൻഷൻ നൽകിയത്. എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐ രാമദാസ്, സി.പി.ഒമാരായ സനൽ, നാസർ, ഹർഷാദ്, ഉല്ലാസ് എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്.
സഫീറിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മണ്ണാർക്കാട് മണ്ഡലത്തിൽ നടത്തിയ ഹർത്താലിൽ പ്രവർത്തകർ വ്യാപക അക്രമം നടത്തിയിരുന്നു. തുടർന്നാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ ലീഗ് പ്രവർത്തകരെത്തി ബലമായി മോചിപ്പിക്കുകയായിരുന്നു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് റിയാസ് അടക്കമുള്ളവർ എസ്.ഐയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് കസ്റ്റഡിയിലുള്ളവരെ മോചിപ്പിച്ചത്. സ്റ്റേഷനിലെ ലീഗ് പ്രവർത്തകരുടെ ആക്രോശവും വെല്ലുവിളിയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.