Posted On
date_range Updated On
date_range പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
മണ്ണഞ്ചേരി: പുതുവത്സര പുലർച്ചെ ദേശീയ പാതയിൽ ബൈക്കിൽ കാറിടിച്ച് ദമ്പതികൾ മരിച്ചു. വണ്ടാനം പറമ്പിപള്ളി തെക്കേതിൽ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്. ദേശീയ പാതയിൽ കളവൂർ കെ.എസ്.ഡി.പിക്ക് മുൻവശം ചൊവ്വാഴ്ച്ച പുലർച്ചേ നാല് മണിക്കായിരുന്നു അപകടം.
കൊച്ചിയിൽ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.