റീഗല്‍ ജ്വല്ലേഴ്സിന്റെ കൊച്ചി എന്‍ എച്ച് ബൈപാസിലെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം ചലച്ചിത്ര താരവും ബ്രാന്‍ഡ് അംബാസ്സഡറുമായ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.ശ്രീമതി.ഉമാ തോമസ് എം എല്‍ എ, കൊച്ചി കോര്‍പറേഷന്‍ മേയര്‍ ബഹു. അഡ്വ. മിനിമോള്‍, റീഗല്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ശ്രീ. ടി കെ ശിവദാസ്, എംഡി ആന്‍ഡ് സിഇഒ ശ്രീ. വിബിന്‍ ശിവദാസ്, മാനേജിങ് ഡയറക്ടര്‍ ശ്രീമതി. പല്ലവി നാംദേവ് തുടങ്ങിയവര്‍ സമീപം.
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി മാനുഫാക്ചററും ഹോള്‍സെയിലറുമായ റീഗല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളി എന്‍.എച്ച്. ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത ചലച്ചിത്രതാരവും ബ്രാന്‍ഡ് അംബാസഡറുമായ മഞ്ജു വാര്യര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീമതി. ഉമ തോമസ് എം എല്‍ എ, കൊച്ചി കോര്‍പറേഷന്‍ മേയര്‍ ബഹു.അഡ്വ. മിനിമോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യഥിതികളായിരുന്നു. റിഗല്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ശ്രീ. ടി കെ ശിവദാസ്, എംഡി ആന്‍ഡ് സിഇഒ ശ്രീ. വിബിന്‍ ശിവദാസ്, മാനേജിങ് ഡയറക്ടര്‍ ശ്രീമതി. പല്ലവി നാംദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചിയുടെ ഷോപ്പിംഗ് മാപ്പില്‍ ഇടപ്പള്ളിയെ ഒരു പ്രധാന ജ്വല്ലറി ഡെസ്റ്റിനേഷനായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള ഷോറൂമിന് പകരം ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവം ഉപഭോക്താകള്‍ക്ക് സമ്മാനിക്കുന്ന തരത്തിലാണ് ഈ പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ലൈറ്റ്വെയ്റ്റ് വെഡ്ഡിംഗ് കളക്ഷനുകള്‍, പരമ്പരാഗത കേരളീയ ആഭരണങ്ങള്‍, ബോംബെ-കൊല്‍ക്കത്ത ഡിസൈനുകള്‍, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊല്‍ക്കി കളക്ഷനുകള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയൊരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം തന്നെ റിഗല്‍ ജ്വല്ലഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോരൂമുകളിലും ന്യൂ ഏജ് ബ്രൈഡല്‍ ഫെസ്റ്റും ആരംഭിച്ചിരിക്കുന്നു.
ബ്രൈഡല്‍ ഫെസ്റ്റിന്റെ ഭാഗമായി, പാരമ്പര്യ ഡിസൈനുകളുടെ ഭംഗിയും ആധുനിക ട്രെന്‍ഡുകളുടെ പുതുമയും സമന്വയിപ്പിച്ച പ്രത്യേക ബ്രൈഡല്‍ കളക്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ ഭാരത്തില്‍ കൂടുതല്‍ പൊലിമയും പ്രൗഢിയും തോന്നിക്കുന്നതാണ് ഈ ശേഖരത്തിന്റെ പ്രധാന സവിശേഷത. കേരളീയ ആഭരണങ്ങള്‍ക്കൊപ്പം നഗാസ്, ചെട്ടിനാട്, ആന്റിക് തുടങ്ങിയ വിവിധ ശൈലികളിലും ഈ കളക്ഷന്‍ ലഭ്യമാണ്. പാലക്ക, മാങ്ങാമാല, കാശുമാല എന്നിവയ്‌ക്കൊപ്പം ഡയമണ്ട്, കുന്ദന്‍, പോള്‍ക്കി, അണ്‍കട്ട് ഡയമണ്ട് തുടങ്ങിയവയുടെ മനോഹരമായ കോമ്പിനേഷനുകളും ശേഖരത്തിലുണ്ട്. ഒപ്പം ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ ഫ്‌ളാറ്റ് 50 ശതമാനം കിഴിവും ഏത് ജ്വല്ലറിയില്‍നിന്നും വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 0 % കിഴിവും പ്രത്യേക ഓഫറുകളായി ഉണ്ടായിരിക്കുന്നതാണ്.
കൊച്ചിക്ക് എല്ലാതരത്തിലും പുതിയ ഒരു ഗോള്‍ഡ് ഷോപ്പിംഗ് അനുഭവമായിരിക്കും ഷോറൂം സമ്മാനിക്കുക എന്ന് റീഗല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗോപാല്‍ പറഞ്ഞു. കൂടാതെ, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ടുകള്‍, പ്രെഷ്യസ് സ്റ്റോണ്‍, പ്രീമിയം പ്ലാറ്റിനം, 18K & 14K ആഭരണങ്ങള്‍ എന്നിവയുടെ വലിയ നിരതന്നെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.