Posted On
date_range Updated On
date_range സി.പി.എം നിലപാട് ഇരട്ടത്താപ്പെന്ന് എൻ.കെ. പ്രേമചന്ദ്രൻ
കാസർകോട്: മഞ്ചേശ്വരത്ത് വിശ്വാസത്തിെൻറ പേരിൽ വോട്ട് ചോദിക്കുകയും അരൂരിൽ നവോത്ഥാനത്തിെൻറ പേരിലും വോട്ട് ചോദിക്കുന്ന ഇരട്ടത്താപ്പാണ് സി.പി.എം നടത്തുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം സംസ്ഥാന സെക്രട്ടറി വിശ്വസത്തിെൻറ പേരിൽ വോട്ട് ചോദിക്കുകയാണ്. മുഖ്യമന്ത്രി നവോത്ഥാനത്തിെൻറ പേരിലും വോട്ടുതേടുകയാണ്. ശബരിമല പ്രശ്നം ഇവർ എവിടെയും പരാമർശിക്കുന്നേയില്ല. മഞ്ചേശ്വരത്ത് സി.പി.എം സ്ഥാനാർഥിയും ബി.ജെ.പി സ്ഥാനാർഥിയും ശബരിമല പ്രശ്നം വ്യക്തമാക്കണം. മഞ്ചേശ്വരം ഉൾപ്പെടെ അഞ്ചിടങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.