മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു എൽ.ഡി.എഫ് സ്ഥാനാർഥി; കോന്നിയിൽ ജനീഷ് കുമാർ

കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.എച്ച് കുഞ്ഞമ്പു എൽ.ഡി.എഫ് സ്ഥാനാർഥിയ ാകും. സി.പിഎം ജില്ല സെക്രട്ടേറിയറ്റിൽ കുഞ്ഞമ്പുവിന്‍റെ പേരു മാത്രമാണ് പാർട്ടി നേതൃത്വം അവതരിപ്പിച്ചത്.

കോന്നിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ്പ്രസിഡന്‍റ് കെ.യു. ജനീഷ് കുമാറും സ്ഥാനാർഥിയാകും. കോന്നി മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

2006 തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്. മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു.

മുസ് ലിം ലീഗ് എം.എൽ.എ അബ്ദുൽ റസാഖിന്‍റെ നിര്യാണത്തെ തുടർന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. ജി​ല്ല പ്ര​സി​ഡന്‍റ്​​ ഖ​മ​റു​ദ്ദീന്‍റെ പേ​രാ​ണ് ലീഗിൽ മുൻതൂക്കമുള്ളത്​.

Tags:    
News Summary - Manjeswaram by Election CH Kunjambu LDF Candidate -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.