Posted On
date_range Updated On
date_range മഞ്ചേശ്വരം കോഴ: സുരേന്ദ്രനെതിരായ കുറ്റപത്രം സ്വീകരിച്ചു
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച രേഖകൾ സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് കോടതി ഫയലിൽ സ്വീകരിച്ചത്.
2023 ജനുവരി 10നാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.