കാസർകോട്: മംഗളൂരു രൂപതയുടെ കീഴിലുള്ള മഞ്ചേശ്വരം കാരുണ്യമാതാ ക്രിസ്ത്യൻ പള്ളി ക്കു നേരെയുണ്ടായ ആക്രമണ കേസിനു തുമ്പായില്ല. ലഭിച്ച സി.സി.ടി.വി ദൃശ്യം പ്രതികളെക്കുറ ിച്ച് വ്യക്തത നൽകുന്നില്ല. അക്രമി മെലിഞ്ഞുനീണ്ട ആളാണ് എന്നതു മാത്രമാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. ഒരാൾ ൈബക്കിൽതന്നെ ഇരുന്നു.
മറ്റെയാൾ അകത്തു കയറി കല്ലുകൊണ്ട് ചർച്ചിെൻറ ഗ്ലാസുകൾ കുത്തിപ്പൊളിക്കുന്നതും കല്ലുകൊണ്ട് ജനൽ ഗ്ലാസിന് എറിയുന്നതുമാണ് ദൃശ്യം. വെളുത്ത പാൻറ്സും ഷർട്ടുമിട്ട് ഹെൽമറ്റ് ധരിച്ചയാളാണ് കൃത്യം നിർവഹിക്കുന്നത്. ഇതിെൻറ ചുവടുപിടിച്ചാണ് അന്വേഷണം. മോേട്ടാർ ബൈക്കിെൻറ നമ്പർ സി.സി.ടി.വിയിൽ പതിഞ്ഞിട്ടില്ല. ശരീരപ്രകൃതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇത്തരത്തിൽ നിരവധിപേർ നിരീക്ഷണത്തിലുണ്ടെന്ന് പൊലീസ് പറയുന്നു.
പുലർച്ച 3.21നാണ് അക്രമം നടന്നത്. ഇൗ സമയത്ത് സജീവമായ മൊബൈൽേഫാണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിന് സൈബർസെല്ലിനെ സമീപിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുമെന്ന് അന്വേഷണസംഘം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുെണ്ടങ്കിലും കൂടുതൽ സമയം വേണ്ടിവരുമെന്നാണ് പറയുന്നത്. സംശയിക്കപ്പെടുന്നവരുടെ പട്ടിക പൊലീസ് തയാറാക്കുന്നുണ്ട്. പ്രതികൾ വളെര ആസൂത്രിതമായാണ് കൃത്യം നിർവഹിച്ചത്. അന്വേഷണ സംഘം നാട്ടുകാരുെട ഇടയിൽ നടത്തിയ അന്വേഷണത്തിൽ മണൽക്കടത്തുമായി ബന്ധെപ്പട്ട വിഷയമാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.