Posted On
date_range Updated On
date_range ലീഗീനും ബി.ജെ.പിക്കും ആറ് സീറ്റ്; എസ്.ഡി.പി.ഐ പിന്തുണയിൽ മഞ്ചേശ്വരം ബ്ലോക്കിൽ ലീഗിന് പ്രസിഡന്റ് സ്ഥാനം
മഞ്ചേശ്വരം: എസ്ഡിപിഐ പിന്തുണയോടെ മഞ്ചേശ്വരം ബ്ലോക്കിൽ മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം. മുസ്ലിം ലീഗിലെ സമീന ടീച്ചറും ബി.ജെ.പിയിലെ അശ്വിനിയുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
എസ്.ഡി.പി.ഐയുടെ ഏക അംഗത്തിന്‍റെ പിന്തുണയോടെ സമീന ടീച്ചർക്ക് ഏഴ് വോട്ടും, ബി.ജെ.പിയിലെ അശ്വിനിക്ക് ആറ് വോട്ടും ലഭിച്ചു. 15 അംഗ ഭരണസമിതിയിൽ ബി.ജെ.പിക്കും മുസ്ലിം ലീഗിനും ആറ് അംഗങ്ങൾ വീതവും, സി.പി.എമ്മിന് രണ്ട് അംഗങ്ങളും, എസ്ഡിപിഐക്ക് ഒരു അംഗവുമാണ് ഉള്ളത്. സിപിഎം പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.