Posted On
date_range Updated On
date_range ശബരിമലയിൽ യുവതികളെ എത്തിക്കാൻ ശ്രമം തുടരും -മനിതി
പമ്പ: ശബരിമലയിൽ യുവതികളെ എത്തിക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് മനിതി സംഘടന. ഇതിനായി മുഖ്യമന്ത്രിയെ സന്ദർശ ിക്കും. മണ്ഡലകാലത്തു തന്നെ ശബരിമല കയറണമെന്ന് നിർബന്ധമില്ല. അതിനായി അൽപം കാത്തിരിക്കാൻ തയാറാണെന്നും മനിതി വ്യക്തമാക്കി.
മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണം മുഖവിലക്കെടുക്കുന്നില്ലെന്നും അത് ആർക്കെതിരെയും ഉന്നയിക്കാവുന്ന കാര്യമാണെന്നും മനിതി അഭിപ്രായപ്പെട്ടു.
ചെന്നൈയിൽ നിന്ന് എത്തിയ മനിതി യുവതികളുടെ സംഘം കഴിഞ്ഞ ഞായറാഴ്ച ശബരിമല കയറാനൊരുങ്ങിയെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് ഒാടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.