മംഗളൂരു സെൻട്രൽ റെയിൽവേയിലെ അഞ്ചു മലയാളി ജീവനക്കാർക്ക് കൂടി​ കോവിഡ്​ 

മംഗളൂരു: മംഗളൂരു സെൻട്രൽ റെയിൽവേ സ്​റ്റേഷനിലെ മലയാളികളായ അഞ്ചുജീവനക്കാർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. നേര​േ​ത്ത രോഗം സ്​ഥിരീകരിച്ച രണ്ടുപേർ ഉൾപ്പെടെ എല്ലാവരും ഒരുമിച്ച്​ റെയിൽവേ ക്വാർ​​േട്ടഴ്​സിൽ താമസിക്കുകയായിരുന്നു. പുതുതായി രോഗം സ്​ഥിരീകരിച്ച അഞ്ചുപേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. 

കോവിഡ്​ സ്​ഥിരീകരിച്ചവരെ മംഗളൂരു ദേർലക്കട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല്​ മെക്കാനിക്കൽ ജീവനക്കാർക്കും ഒരു ഇലക്​ട്രിക്കൽ ജീവനക്കാരനുമാണ്​ വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. ഇവർ എല്ലാവരും കോഴിക്കോട്​, പാലക്കാട്​ സ്വദേശികളാണ്​.

കൂടുതൽ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ മംഗളൂരു റെയിൽവേ സ്​റ്റേഷനിലെ വിവിധ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. രോഗലക്ഷണമുള്ളവർ ഉടൻ റെയിൽവേ ആശുപത്രിയിൽ വിവരം അറിയിക്കണമെന്നും നിർദേശം നൽകി. കൂടുതൽ പേർക്ക്​ രോഗം കണ്ടെത്തിയതോടെ എല്ലാ ജീവനക്കാർക്കും കോവിഡ്​ പരിശോധന നടത്താനാണ്​ മംഗളൂരു റെയിൽവേ അധികൃതരുടെ തീരുമാനം. 


LATEST VIDEO

Full View
Tags:    
News Summary - Mangalore Central railway Reports Five more Covid cases -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.