പൊലീസ്​ കസ്​റ്റഡിയിൽ യുവാവ് മരിച്ച സംഭവം: തൂങ്ങിമരണമെന്ന്​​ പോസ്​റ്റ്​മോർട്ടം റി​പ്പോർട്ട്​

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): ​മ​ണ​ർ​കാ​ട്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത മ​ണ​ർ​കാ​ട് അ​രീ​പ്പ​റ​മ്പ ്‌ പ​റ​പ്പ​ള്ളി​ക്കു​ന്ന് രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ൽ എ​ട​ത്ത​റ വീ​ട്ടി​ൽ യു. ​ന​വാ​സ്​ സ്​​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം തൂ​ങ്ങി​മ​ര​ണ​ത്തെ തു​ട​ർ​ന്നെ​ന്ന്​ ​പോ​സ്​​ റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​​െൻറ ല​ക്ഷ​ണ​ മോ മു​റി​വു​ക​ളോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ക​ഴു​ത്തി​ൽ മു​റി​വു​ണ്ടെ​ങ്കി​ലും തൂ​ങ്ങി​യ​പ്പോ​ഴു​ ണ്ടാ​യ​താ​കാം. ഇ​ട​തു കൈ​ത്ത​ണ്ട​യി​ല​ട​ക്കം ശ​രീ​ര​ത്തി​​െൻറ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ മു​റി​വു​ക​ള ു​ണ്ടെ​ന്നും ഇ​തു​ മ​ര​ണ​കാ​ര​ണ​മ​ല്ല. ​പി​ടി​വ​ലി​യി​ലു​ണ്ടാ​യ ത​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ളാ​ണി​ത്. മ​ര ി​ക്കു​ന്ന​തി​നു​ 24 മ​ണി​ക്കൂ​റി​നു​ മു​മ്പു​ണ്ടാ​യ​താ​ണ്​ ​പ​രി​ക്കു​ക​ളെ​ന്നും പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

മ​രി​ക്കു​ന്ന​തി​​െൻറ ത​ലേ​ന്ന്​ ഭാ​ര്യ​യെ​യും മാ​താ​വി​നെ​യും മ​ർ​ദി​ക്കു​ന്ന​തി​നി​ടെ പി​ടി​വ​ലി​യു​ണ്ടാ​യ​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്, അ​സി.​ക​ല​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച ന​ട​ത്തി​യ ഇ​ൻ​ക്വ​സ്​​റ്റി​നു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്​​ത​ത്. തു​ട​ർ​ന്ന്​ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ ന​വാ​സ് വീ​ട്ടി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും സ​ഹോ​ദ​ര​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ചെ​യ്​​തു. ഇ​തി​നെ​ത്തു​ട​ർ​ന്ന്​ അ​മ്മ​യു​ടെ​യും ഭാ​ര്യ​യു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്ന് മ​ണ​ർ​കാ​ട് ​പൊ​ലീ​സ് ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്​​ച ശു​ചി​മു​റി​യി​ൽ ഉ​ടു​മു​ണ്ട് ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ണ​ർ​കാ​ട്​ പൊ​ലീ​സി​നു​ വീ​ഴ്​​ച​യു​ണ്ടെ​ന്ന്​ ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ ഡി​വൈ.​എ​സ്.​പി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

സ്​​പെ​ഷ​ൽ ബ്രാ​ഞ്ചും സ​മാ​ന​റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ്​​റ്റേ​ഷ​നി​ലെ ജി.​ഡി ചാ​ർ​ജു​ണ്ടാ​യി​രു​ന്ന​ എ.​എ​സ്.​ഐ പി.​എ​സ്. പ്ര​സാ​ദ്, പാ​റാ​വ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ സെ​ബാ​സ്​​റ്റ്യ​ൻ വ​ർ​ഗീ​സ്​ എ​ന്നി​വ​രെ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​ർ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ സ്​​റ്റേ​ഷ​ൻ ചു​മ​ത​ല​യു​ള്ള സി.​ഐ കെ. ​ഷി​ജി​ക്ക്​ വീ​ഴ്​​ച​യു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

സി.​ഐ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​തി​നാ​യി അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ​െകാ​ച്ചി റേ​ഞ്ച്​ ഐ​ജി​ക്ക്​ കൈ​മാ​റി. അ​തി​നി​ടെ, സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഡി.​സി.​ആ​ർ.​ബി ഡി​വൈ.​എ​സ്.​പി പ്ര​കാ​ശ​ൻ പി. ​പ​ട​ന്ന​യ​ലി​​ന്​ കൈ​മാ​റി.

മ​ണ​ർ​കാ​ട്​ കസ്റ്റഡി മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കോട്ടയം: മ​ണ​ർ​കാ​ട്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നടപടിയെടുക്കാൻ ഉത്തരവിട്ടത്​.

കോട്ടയം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

കസ്​റ്റഡി മരണത്തെ തുടർന്ന്​ മണർകാട്​ സ്​റ്റേഷനി​െല സി.പി.ഒ സെബാസ്റ്റ്യൻ വർഗീസ്, എ.എസ്.ഐ പ്രസാദ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതിരുന്നു. കസ്റ്റഡിയിലുള്ള ആളെ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി.

വീ​ട്ടി​ൽ മ​ദ്യ​പി​ച്ച്​ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത അ​രീ​പ്പ​റ​മ്പി​ൽ പ​റ​പ്പ​ള്ളി​ക്കു​ന്ന്​ രാ​ജീ​വ്​​ഗാ​ന്ധി കോ​ള​നി എ​ട​ത്ത​റ പ​രേ​ത​നാ​യ ശ​ശി​യു​ടെ മ​ക​ൻ യു. ​ന​വാ​സാ​ണ് മ​ണ​ർ​കാ​ട് സ്​​റ്റേ​ഷ​നി​ൽ തൂ​ങ്ങി മ​രി​ച്ചത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 9.15നാ​ണ്​ സ്​​റ്റേ​ഷ​നി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള ശു​ചി​മു​റി​യി​ലെ ജ​ന​ലി​ൽ ഉ​ടു​മു​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ തൂ​ങ്ങി​യ നി​ല​യി​ൽ​ ന​വാ​സി​നെ ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സു​കാ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രണപ്പെട്ടിരുന്നു.

Tags:    
News Summary - Manarkad custody death- Human Rights Commission - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.