നീല ട്രോളി ബാഗുമായി യുവാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടിനുമുമ്പിൽ; സംഘർഷം

അടൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരവെ, നീല ട്രോളി ബാഗുമായി യുവാവ് രാഹുലിന്‍റെ വീടിന് സമീപം എത്തിയത് സംഘർഷത്തിനിടയാക്കി. തൂവയൂർ ജങ്ഷനിൽ ഹാർഡ്‌വെയർ കട നടത്തുന്ന യുവാവാണ് ഭാഗുമായി എത്തിയത്. ഇയാൾ സി.പി.എം അനുഭാവിയാണ്.

രാഹുലിനെതിരെ യുവതികൾ പരാതിയുമായി എത്തിയതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്ന രാഹുൽ ദിവസങ്ങളായി സ്വന്തം വീട്ടിൽ തന്നെ കഴിയുകയാണ്. ഇന്ന് രാഹുൽ വീട്ടിൽനിന്ന് ഇറങ്ങിയശേഷമാണ് യുവാവ് മുണ്ടപ്പള്ളി ജങ്ഷനിൽ എത്തിയത്.

നീല ട്രോളി ബാഗുമായി യുവാവിനെ കണ്ടതോടെ കോൺഗ്രസ് പ്രവർത്തകരും ഇയാളുമായി വാക്കേറ്റം ഉണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്.

രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മാങ്കൂട്ടത്തിൽ

പത്തനംതിട്ട: തനിക്കെതി​രായ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചതിനുശേഷം രാഹുൽ ഗാന്ധിയുടെ ചിത്രവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദങ്ങൾക്കിടെ ആദ്യമായാണ് രാഹുൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കു​വെക്കുന്നത്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാധ്യമങ്ങളെ കണ്ടു. തനിക്കെതിരെ ആരോപണമുന്നയിച്ച ട്രാൻസ് വുമൺ അവന്തികയുമായി ആഗസ്റ്റ് ഒന്നിന് നടത്തിയ സംഭാഷണം രാഹുൽ മാധ്യമപ്രവർത്തകർക്കു മുന്നിൽ പങ്കുവെച്ചു. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് അവന്തിക വിളിച്ചിരുന്നും തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും രാഹുൽ സൂചിപ്പിച്ചു.

എന്നാൽ, രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് വിവാദങ്ങൾക്കു മുമ്പുള്ള ശബ്ദ സന്ദേശമെന്ന് അവന്തിക പ്രതികരിച്ചു. രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിനുമുമ്പ് മാധ്യമ പ്രവർത്തകനോട് സംസാരിച്ച ഓഡിയോ ആണിതെന്നാണ് അവന്തിക പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കൂടുതൽ വനിതാ നേതാക്കൾ ഇന്ന് രംഗത്തെത്തി. ഉമ തോമസ് എം.എൽ.എ, മുൻ എം.എൽ.എ ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ബിന്ദു കൃഷ്ണ എന്നിവരടക്കമാണ് രംഗത്തെത്തിയത്. 

Tags:    
News Summary - man with blue trolley bag in front of rahul mamkootathil's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.