Posted On
date_range Updated On
date_range സ്കൂളിന്റെ ഗേറ്റും കുട്ടികളുടെ കളിസാധനങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ
ഓച്ചിറ (കൊല്ലം): വലിയകുളങ്ങര ഗവ. എൽ.പി. സ്കൂളിന്റെ ഗേറ്റും, കുട്ടികളുടെ പാർക്കിലെ കളിസാധനങ്ങളും മോഷ്ടിച്ചു കടത്തിയ യുവാവ് ഓച്ചിറ പൊലീസിൻ്റെ പിടിയിലായി. ശാസ്താംകോട്ട രാജഗിരി ഷിബിൻ ഭവനത്തിൽ ശിബിൻ (28) ആണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ഗുഡ്സ് ഓട്ടോയിൽ എത്തിയ ഇവർ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇളക്കിമാറ്റിവെച്ച ഗേറ്റും കുട്ടികളുടെ പാർക്കിലെ കളിസാധനങ്ങളും കടത്തി ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഓച്ചിറ ഇൻസ്‍പെക്ടർ എ. നിസാമുദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.