കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ പിടികൂടി. വള്ളക്കടവ് വറുകപ്പള്ളിയിൽ സ്വാമിരാജ് എന്നയാളാണ് പിടിയിലായത്.

കുമളി - ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട സമയത്തായിരുന്നു സംഭവം. ഡ്രൈവർ സീറ്റിന് സമീപം സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

ടിക്കറ്റ് നൽകിയ പണം ഒരു ലക്ഷം രൂപ ബാഗിലുണ്ടായിരുന്നു. കണ്ടക്ടറുടെ പരാതിയിൽ പൊലീസ് നടത്തിയ തിരച്ചിലിൽ സ്വാമിരാജ് പിടിയിലാകുകയായിരുന്നു.

Tags:    
News Summary - Man who stole KSRTC conductor's bag arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.